advertisement
Skip to content

ബ്രാംപ്ടൺ ബിസിനസ് അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ട കാനഡയിലെ കൃര്യൻ പ്രക്കാനത്തിന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ : ഡോ. ബാബു സ്‌റ്റീഫൻ

ഡോ. കല ഷഹി
(ഫൊക്കാന ജനറൽ സെക്രട്ടറി )

കാനഡയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ഫൊക്കാന നേതാവുമായ കൃര്യൻ പ്രക്കാനത്തിനെ ബ്രാംപ്ടൺ ബിസിനസ് അംബാസിഡറായി തെരഞ്ഞെടുത്തതിൽ ഫൊക്കാന നേതൃത്വം അഭിമാനിക്കുകയും, അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു.

ബ്രാംപ്ടൺ ബിസിനസ് അംബാസഡറുടെ റോൾ ഫൊക്കാനയിലൂടെ വളർന്ന യുവ നേതാവായ കൃര്യൻ പ്രക്കാനത്തെ ഏൽപ്പിച്ചതിന് മേയർ പാട്രിക് ബ്രൗണിനും സിറ്റി കൗൺസിലർമാർക്കും ബ്രാംപ്ടൺ സിറ്റിക്കും ഫൊക്കാനയുടെ നന്ദി അറിയിക്കുന്നു. ദേശീയ-ആഗോള ബിസിനസ്സ് സമൂഹത്തിൽ ബ്രാംപ്ടൺ നഗരത്തിന് ശോഭിക്കുവാൻ കൃര്യന്റെ നിയമനവും, ഈ സുപ്രധാന അവസരവും ഉപയോഗപ്പെടുത്താൻ സാധിക്കട്ടെ എന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി അഭിപ്രായപ്പെട്ടു. വലിയ ബഹുമതിയോടു കൂടിയ പദവിയാണിത്.


ബ്രാംപ്ടൺ നഗരത്തിന്റെ വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുവാൻ ഫൊക്കാനയിലെ പ്രവർത്തനങ്ങൾ ഉപകരിക്കട്ടെ എന്നും ഡോ. കല ഷഹി പറഞ്ഞു.
ബ്രാംപ്ടൺ സാമ്പത്തിക വികസന നഗരമായി മാറിക്കഴിഞ്ഞിരിക്കുന്നു.
അന്തർ ദേശീയ സാമ്പത്തിക ഘടകവുമായി ഔദ്യോഗികമായി ബന്ധമുള്ളതാണ് സാമ്പത്തിക വികസന സംഘടന വികസന കൗൺസിൽ. ലോകത്ത് ഇത്തരത്തിലുള്ള 70 സംഘടനകൾക്ക് മാത്രമേ ഇത്തരമൊരു പദവിയുള്ളൂ എന്നതും കുര്യൻ പ്രക്കാനത്തിന്റെ നിയമനത്തിന് ശക്തി പകരുന്നു. ഫൊക്കാനയുടെ എല്ലാ പ്രവർത്തനങ്ങളിലും കാനഡയുടെ മുഖമായി മാറിയ കൂര്യൻ പ്രക്കാനം ഫൊക്കാനയുടെ ഭാവി വാഗ്ദാനം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest