advertisement
Skip to content

കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ് 25ന്‌ ശനിയാഴ്ച

ജോയിച്ചന്‍ പുതുക്കുളം

കാനഡ മലയാളി  പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ എട്ടാമത്‌ കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു.  

കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം   USA, UK, Australia, Middle East, India  തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. March മാസം 25 ശനിയാഴ്ച  2022 വൈകിട്ട്  (7  Pm - EST,  5 Pm -AB,  4 Pm - BC ) ഈ പ്രാവശ്യവും Zoom Platform ലൂടെ നടക്കുന്നു.

കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന  ഈ സമ്മേളനത്തിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ  ബാബു ജോർജ്  കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.

കഴിഞ്ഞ നാളുകളിൽ നടന്ന കോൺഫറൻസുകൾ കാനഡയിലുള്ള ദൈവ സഭകൾക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദൈവക്കൾക്കും വളരെ അനുഗ്രഹമായിരുന്നു.അനേകർക്ക് അവരവരുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ഈ കോൺഫറൻസിൽ പങ്കെടുക്കുവാൻ ഇടയായി തീർന്നു.

ദൈവമക്കൾക്ക് ഒരുമിച്ചു കൂടുവാനും,  വിവിധ വിഷയങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാനും  ദൈവം അവസരം ഒരുക്കി .ഇപ്രാവശ്യത്തെ മീറ്റിംഗിലും ഒരുമിച്ച് പങ്കെടുക്കാൻ, പ്രാർത്ഥിക്കാൻ,അനുഗ്രഹപൂർണമാക്കാൻ എല്ലാവരെയും സ്നേഹ പൂർവം സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest