advertisement
Skip to content

"കനേഡിയൻ ഇല്ല്യൂഷൻ 2024" ഒക്ടോബർ 6 - ഞായറാഴ്ച കാൽഗറിയിൽ അരങ്ങേറുന്നു

കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുള്ള കാനഡ – കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ നിർമ്മാണഫണ്ട് ശേഖരണത്തിനായി  പ്രശസ്ത മാന്ത്രികനായ പ്രൊഫസർ  സാമ്രാജുo സംഘവും അവതരിപ്പിക്കുന്ന   "Canadian Illusion 2024"   ഒക്ടോബർ 6 - ഞായറാഴ്ച  Journey Church 10307 Eamon Rd NW, Calgary, യിൽ     6.00 PM  മുതൽ അരങ്ങേറുന്നു .

2002 ൽ ഒരു congregation ആയി തുടങ്ങിയ കൂട്ടായ്മ എട്ട് വർഷകാലം മാസത്തിൽ ഒരു കുർബ്ബാന മാത്രം നടത്തിപ്പോരുകയായിരുന്നു . 2010 ഓടു കൂടി കൂട്ടായ്മ ഒരു പൂർണ ഇടവകയാവുകയും തുടർന്ന് അഭ്യൂത പൂർവ്വമായ വളർച്ചയിൽ കൂടി ഇടവക മുൻപോട്ട് പോവുകയും ചെയ്തു. ഇപ്പോൾ ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.


2014  ൽ ഇടവക സ്വന്തമായി വസ്തു വാങ്ങുകയും 2019 ൽ അതി ന്‍റെ സോണിങ്ങും, 2020 ൽ നിർമാണ അനുമതിയും ഉം ലഭിച്ചു. 2023 ജൂലായ് 7 നു പ്രാരംഭ പണികൾ ആരംഭിച്ചു.  2024 ജൂൺ  29th നു വി.  കുർബ്ബാനനന്തരം ഭദ്രാസന മെത്രാപ്പോലീത്ത  ഡോക്ടർ. തോമസ് മാർ ഈവാനിയോസ്  അടിസ്ഥാന കല്ല് ഇട്ട് ദേവാലയ നിർമ്മാണം ആരംഭി ച്ചു. അന്നേ ദിവസം തന്നെ  "കനേഡിയൻ ഇല്ല്യൂഷൻ 2024 " ൻറെ ടിക്കറ്റ് വിതരണ ഉത്‌ഘാടനവും അദ്ദേഹം നിർവഹിച്ചു .

ഇടവക വികാരി ഫാ. ജോർജ് വർഗീസ്, ട്രഷറാർ ഐവാൻ ജോൺ, സെക്രട്ടറി അശോക് ജോൺ, കോർഡിനേറ്റർ ജോ വർഗീസ് തുടങ്ങിയവരുടെ നേത്യത്വത്തിൽ വിവിധ കമ്മിറ്റികൾ "കനേഡിയൻ ഇല്ല്യൂഷൻ 2024 " ന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

Ivan John-403-708-4123, Joe Varughese  -403-828-0855.

 വാർത്ത : ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest