advertisement
Skip to content

ക്യാപിറ്റല്‍ കപ്പ് സോക്കര്‍ കിക്ക് ഓഫ് ഐ എം വിജയന്‍ നിര്‍വഹിക്കും

വാഷിംഗ്ടൺ ഡി സി: മെയ് 23-ന് സോക്കർ ഇതിഹാസം ഐ എം വിജയൻ ക്യാപിറ്റൽ കപ്പ് സോക്കർ കിക്ക്‌ ഓഫ്‌ ചെയ്യുന്നു

ഇദം പ്രഥമമായി നോർത്ത്‌ അമേരിക്കയിലെ ഒരു സോക്കർ ടൂർണ്ണമെന്റിൽ ഇന്ത്യൻ സോക്കർ ഇതിഹാസം ഐ എം വിജയൻ അതിഥിയായി എത്തുന്നു!

ക്യാപിറ്റൽ സിറ്റിയായ വാഷിംഗ്ടൺ ഡി സി യിലെ പ്രമുഖ സ്പോർട്സ് ക്ലബ്ബായ മേരിലാൻഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന മൂന്നാമത്‌ നോർത്ത് അമേരിക്കൻ സോക്കർ ടൂർണമെന്റ് ‌ മെമ്മോറിയൽ വീക്കെൻഡായ മെയ് 23 ന് ഇന്ത്യൻ ഫുട്ബോൾ രോമാഞ്ചം ഐ എം വിജയൻ ഉത്ഘാടനം ചെയ്യുന്നു!

അമേരിക്കയിലും കാനഡയിൽ നിന്നുമായി ഒരു ഡസനിലധികം മലയാളി സോക്കർ ടീമുകളാണിത്തവണ ക്യാപിറ്റൽ കപ്പിനായി മാറ്റുരയ്ക്കുന്നത്.

മെരിലാന്റിലെ ഫ്രഡറിക്ക് കൗണ്ടി ഓഥല്ലോ റീജയണൽ പാർക്കിലെ ടർഫ് ഫീൽഡിൽ നടക്കുന്ന മത്സരം കെങ്കേമമായി നടത്താനായി വൻ ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ഐ എം വിജയനോടൊപ്പം വിശിഷ്ടാതിഥികളായി നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃനിരയിലെ പ്രമുഖരും പങ്കെടുക്കുന്നു.

ടൂർണ്ണമന്റ്‌ നടത്തിപ്പിനായി സൈകേഷ്‌ പദ്മനാഭൻ, ജെഫി ജോർജ്ജ്‌, മനു സെബാസ്റ്റ്യൻ , സോം സുന്ദർ, നൈജു അഗസ്റ്റിൻ, ടെനി സെബാസ്റ്റ്യൻ, അനിൽ ലാൽ, ബിജേഷ് തോമസ്, ദിലീപ് പിള്ള, ബോസ്കി ജോസഫ്, റോയ് റാഫേൽ തുടങ്ങിയവരുടെ നേതൃതത്തതിൽ വിവിധ സംഘാടക കമ്മറ്റികൾ നിലവിൽ വന്നു.

ക്ലബ് ഭാരവാഹികളായ നോബിൾ ജോസഫ്‌ , നബീൽ വളപ്പിൽ , റെജി തോമസ് എന്നിവർ വിവരങ്ങൾ പങ്ക് വച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest