advertisement
Skip to content

ക്യാപിറ്റല്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് മെയ് 24-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാഷിംഗ്ടൺ ഡി സി : മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെയ് 24 ന് നടത്തുന്ന നോർത്ത് അമേരിക്കൻ ക്യാപിറ്റൽ സോക്കർ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

അമേരിക്കയിലും കാനഡയിൽ നിന്നുമുള്ള പ്രമുഖ ടീമുകളായ ഡൈമെൻഡ്‌ എഫ് സി കാനഡ , മല്ലുമിനാറ്റി ന്യൂജേഴ്‌സി , ന്യൂയോർക്ക് ഐലൻഡേഴ്‌സ് , ബാൾട്ടിമോർ ഖി ലാഡീസ്‌ , വാഷിംഗ്ടൺ ഖലാസീസ്‌ , സെന്റ് ജൂഡ്‌ വിർജീനിയ, റെയ്ലി വാരിയേഴ്‌സ്, ഷാർലറ്റ്‌ മിന്നൽസ്, അർബൻ ടസ്‌കേഴ്‌സ് , മെരിലാൻഡ് സ്‌ട്രൈക്കേഴ്‌സ് തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നു.

ഫൊക്കാന ജോയിന്റ് സെക്രട്ടറി വിപിൻ രാജ് മെരിലാൻഡിൽ ഉദ്ഘാടനം ചെയ്യുന്ന ഉത്ഘാടന ചടങ്ങിൽ ഫോമാ ഫൊക്കാന സംഘടനകളുടെ പ്രതിനിധികൾ, കേരളാ അസ്സോസിയേഷൻ ഓഫ് വാഷിംഗ്ടൺ , കേരളാ കൾച്ചറൽ സൊസൈറ്റി , കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest