കൊളംബസ്, ഒഹായോ: അമേരിക്കയുടെ മധ്യപടിഞ്ഞാറൻ സംസ്ഥാനമായ ഒഹായോയിലെ മലയാളി സമൂഹത്തിന്റെ പ്രധാന സംഘടനയായ സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) യുടെ 2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഔദ്യോഗികമായി ചുമതലയേറ്റു. കലാ-കായിക-സാഹിത്യ പ്രവർത്തനങ്ങൾക്കൊപ്പം, പുതുതലമുറയ്ക്ക് ഭാഷയും സംസ്കാരവും പകർന്നുനൽകിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും അടിയന്തര ഘട്ടങ്ങളിലെ സഹായത്തിലൂടെയും ഒഹായോ മലയാളികളുടെ നിത്യജീവിതത്തിൽ നിർണ്ണായകമായ ഒരു സ്ഥാനമാണ് കോമ (COMA) വഹിക്കുന്നത്.
സമൂഹ ഐക്യവും സാംസ്‌കാരിക സംരക്ഷണവും മുൻനിർത്തി നിരവധി നവീന പദ്ധതികളുമായി മുന്നോട്ട് പോകാനാണ് ഇത്തവണത്തെ പുതിയ നേതൃത്വത്തിന്റെ തീരുമാനം.
അസ്ലം അബൂബക്കർ പ്രസിഡന്റായും, അനൂപ് ജോസഫ് ബാബു വൈസ് പ്രസിഡന്റായും, രവികുമാർ ഹരിഹരൻ ട്രഷററായും, കിരൺ ജോസഫ് ഏലവുങ്കൽ ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു. ദിലിൻ ജോയ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കും.

മറ്റ് ചുമതലകൾ: വിനയ്കുമാർ രാമചന്ദ്രൻ (Agent), രൂപേഷ് സത്യൻ (Auditor), സ്റ്റീഫൻ ജോൺ (Ex-Officio).
2026 ലെ ട്രസ്റ്റിമാർ:
രാജീവ് തോമസ്, ഗിരീഷ് മനോഹരൻ, സിംപിൾ സുബിൻ, ഷിബു നായർ, വേദ വാരിയർ
### ജനറൽ കമ്മിറ്റി അംഗങ്ങൾ:
ഭക്ഷണ കോർഡിനേറ്റർമാർ: ഗോപി ഹരിദാസ്, തോമസ് ഉമ്മൻ, വത്സൻ പാലിക്ക
യൂത്ത് കോർഡിനേറ്റർ: പ്രിയ പ്രവീൺ
പ്രോഗ്രാം & ഇവന്റ് കോർഡിനേറ്റർ: പ്രദീഷ് പുതിയത്‌റ്റിൽ
COMA ന്യൂസ്‌ലെറ്റർ കോർഡിനേറ്റർ: പ്രഹ്ലാദ് ടി. ഇന്ദിര
സ്പോർട്സ് കോർഡിനേറ്റർമാർ: അരുണ്‍ ചന്ദ്, രാകേഷ് വിജയകൃഷ്ണൻ
ചാരിറ്റി കോർഡിനേറ്റർ: അരുണ്‍ രാധാകൃഷ്ണൻ
കലാ / സാംസ്‌കാരിക കോർഡിനേറ്റർമാർ: സുധീപ വാസുദേവൻ ചന്ദ്രമതി, സന്ദീപ് തമ്പുരാൻ
സ്റ്റേജ് & വേദി ഡിസൈൻ: ജൂലി മനോജ്, സുനിത സുബ്രഹ്മണ്യൻ
ടെക്നിക്കൽ സപ്പോർട്ട്: നിഷ് നിശാന്ത്
കമ്മ്യൂണിറ്റി ഔട്രീച്ച്: അരുണ്‍ ഡേവിസ്
സോഷ്യൽ മീഡിയ & കമ്മ്യൂണിക്കേഷൻസ്: സച്ചിൻലാൽ സുഗതൻ, ദിവ്യ റോസ് ഫ്രാൻസിസ്
ഫോട്ടോഗ്രഫി & വീഡിയോഗ്രഫി: രാഹുൽ ആർ.പി, പ്രമോദ് പുതിയത്‌റ്റിൽ
മീഡിയ കവറേജ്: അരവിന്ദ് വി.കെ
മലയാളം & സാംസ്‌കാരിക പ്രചാരണം: മൗജ രാജൻ
വെബ് അഡ്മിൻ: മിൻഹാ അസ്ലം
സുപരിചിതരായ പ്രിയപ്പെട്ടവർ നേതൃത്വത്തിലുള്ളതിനാൽ 2026-ലെ കമ്മിറ്റിയിൽ ഏവർക്കും വലിയ പ്രതീക്ഷയാണുള്ളത്. ആ പ്രതീക്ഷകൾക്ക് നിറം പകർന്നു കൊണ്ട്, ഈ വർഷത്തെ തങ്ങളുടെ ആദ്യ സമ്മാനം കമ്മിറ്റി പ്രഖ്യാപിച്ചു: 'COMA ഹൃദയപൂർവ്വം 2026'. തലമുറകളുടെ വിടവില്ലാതെ ഏവരെയും ഒരൊറ്റ കുടുംബമായി കോർത്തിണക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. മലയാളികളുടെ പ്രിയങ്കരനായിരുന്ന അന്തരിച്ച ഇതിഹാസ താരം ശ്രീനിവാസന്റെ ഓർമ്മകൾക്ക് മുൻപിൽ സമർപ്പിക്കുന്ന ഈ പരിപാടി, ഒഹായോ മലയാളികൾക്ക് തീർത്തും ഒരു വൈകാരിക അനുഭവം കൂടിയായിരിക്കും.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി, 2025 ലെ പ്രസിഡന്റായ സ്റ്റീഫൻ ജോൺ, വൈസ് പ്രസിഡന്റ് രാജേഷ് രാജൻ, ട്രഷറർ റോഹിത് സുരേഷ്, സെക്രട്ടറി പാർവതി ഹരിലാൽ, ജോയിന്റ് സെക്രട്ടറി ലിന്ഡാ ചാൻ, ഏജന്റ് വിനയ്കുമാർ രാമചന്ദ്രൻ, ഓഡിറ്റർ രവി ഹരിഹരൻ, ട്രസ്റ്റിമാരായ അജോയ് കുമാർ, മഞ്ജുള നായർ, രാജീവ് തോമസ്, രൂപേഷ് സത്യൻ, ഷിബു നായർ, വേദ വാരിയർ എന്നിവർക്കു അവരുടെ സമർപ്പിത സേവനങ്ങൾക്ക് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. അവരുടെ നേതൃത്വമാണ് COMA-യെ ഇന്നത്തെ ശക്തമായ നിലയിലേക്ക് എത്തിച്ചതെന്ന് കമ്മിറ്റി എടുത്തുപറഞ്ഞു.