advertisement
Skip to content

ചമ്മുണ്ട റെജി വറുഗീസിന്റെ മാതാവ് നിര്യാതയായി

ഡാളസ് : ടെക്സസ്, യുഎസ്എയിലെ ഡാളസിൽ വച്ച് ശ്രീമതി സാറാമ്മ വറുഗീസ് നിര്യാതയായി . പരേതനായ പി. ടി. വറുഗീസ് (മൈലപ്ര) യുടെ ഭാര്യയും പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ്

( ചാമുണ്ട ഓട്ടോ മോറ്റീവ് ) എന്നിവരുടെ പ്രിയപ്പെട്ട അമ്മയുമായിരുന്നു പരേത.

ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി എന്നിവരുടെ പ്രിയപ്പെട്ട അമ്മായിയമ്മയായിരുന്നു അവർ.

അവരുടെ പേരക്കുട്ടികളായ സ്റ്റിൻസി ആഗ്നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി എന്നിവർ സ്നേഹ നിധിയായ അവരെ സ്നേഹപൂർവ്വം ഓർമ്മിക്കുന്നു.

അവർ സ്നേഹവും കാരുണ്യവുമുള്ള ഒരു വ്യക്തിയായിരുന്നു, ശ്രീമതി. സാറാമ്മ വർഗീസ്സ്‌ സമൂഹത്തിൽ സജീവമായി ഇടപെടു കയും മുംബൈയിലും പത്തനംതിട്ടയിലെ പൊൻമുടിയിലും, ടെക്സസ്, (യുഎസ്എ) യിലെ ഡാളസിലും ജീവിതത്തിലുടനീളം കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയങ്ങളെ സ്പർശിച്ചു പോയ വ്യക്തിയായിരുന്നു

അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest