advertisement
Skip to content

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമൊണി ഇനി അമേരിക്കയിലും.

പി ആർ ഒ ശ്രീമതി.എലിസബത്ത് സിമ്മി ആൻ്റണി

ന്യൂ യോർക്ക്: വി. ചാവറ പിതാവിൻ്റെ കുടുംബ ദർശനങ്ങൾ ഉൾക്കൊണ്ട് 1996 ൽ കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ സ്ഥാപിതമായ സിഎംഐ വൈദീകരുടെ നേതൃത്വത്തിലുള്ള ചാവറ മാട്രിമണി മുപ്പതാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ അതിൻ്റെ 30 -) മത് ബ്രാഞ്ച് അമേരിക്കയിലെ ന്യൂജേഴ്സിയിൽ വൂഡ്ബ്രിഡ്ജ് സിറ്റിയിലെ ടോമാർ കെട്ടിട സമുച്ചയത്തിൽ ജൂലൈ 12 ന് ഉത്ഘാടനം ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ.തോമസ് മൊട്ടക്കൽ ബ്രാഞ്ചിൻ്റെ ഉത്ഘാടന കർമ്മവും ,ചാവറ കൾച്ചറൽ സെൻ്റർ കൊച്ചിയുടെ മുൻ ഡയറക്ടറും ഇപ്പൊൾ അമേരിക്കയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ചർചിൻ്റെ അസിസ്റ്റൻ്റ് വികാരിയുമായ റവ. ഫാ.ബേബി ഷെപ്പേർഡ് ആശിർവാദ കർമ്മവും നിർവഹിച്ചു. ചടങ്ങിൽ ന്യൂ ജേഴ്സി സെൻ്റ്.ജോസഫ് പള്ളി വികാരി ഫാ.പോളി തെക്കൻ, ഫാ.ആകാശ് പോൾ, ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക പ്രസിഡൻറ് ശ്രീ. സജിമോൻ ആൻ്റണി, അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ പ്രസിഡൻറ് ശ്രീമതി സോഫിയ മാത്യു, അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് പ്രസിഡൻറ് ശ്രീമതി.സ്മിത പോൾ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡോ.തങ്കം അരവിന്ദ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡൻറ് ശ്രീ. സുനിൽ ട്രൈസ്റ്റാർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ സെക്രട്ടറി ശ്രീ . ഷിജൊ പൗലോസ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സാന്നിധ്യവും മുൻ ഫോമാ പ്രസിഡന്റുമായ ശ്രീ. അനിയൻ ജോർജ്, ശാന്തിഗ്രാം പ്രസിഡന്റ് ഡോ. ഗോപിനാഥൻ നായർ, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.ജോൺസൺ സി എബ്രഹാം, ജനറൽ മാനേജർ ശ്രീ.ജോസഫ് മാത്യു, പി ആർ ഒ ശ്രീമതി.എലിസബത്ത് സിമ്മി ആൻ്റണി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

3 ലക്ഷം കുടുംബങ്ങളെ കോർത്തിണക്കിയ ചാവറ മാട്രിമൊണിക്ക് ഇത് അഭിമാന നിമിഷമാണെന്നും പ്രവാസികളായി വിദേശ രാജ്യങ്ങളിൽ കഴിയുന്ന ആളുകൾക്ക് തങ്ങളുടെ സേവനം വിപുലീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആദ്യമായി അമേരിക്കയിൽ ബ്രാഞ്ച് ആരംഭിച്ചതെന്നും ചാവറ മാട്രിമൊണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സിഎംഐ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.ജോൺസൺ സി എബ്രഹാം എന്നിവർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest