advertisement
Skip to content

ചെറുകര കൃഷ്ണക്കുറുപ്പ് (87) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ആലപ്പുഴ ചെറിയനാട് ആലപ്പാട്ട് കുടുംബാംഗം ചെറുകര കൃഷ്ണക്കുറുപ്പ് (87) മെയ് 3-ാം തിയ്യതി ന്യൂയോര്‍ക്കില്‍ നിര്യാതനായി.

നിരവധി വര്‍ഷങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ച്, ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് വിരമിച്ചതിനു ശേഷം മക്കളോടൊപ്പം ന്യൂയോര്‍ക്കില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

സഹധര്‍മ്മിണി: സരസമ്മ കുറുപ്പ്.

മക്കള്‍: സുശീല്‍ കുറുപ്പ്, സുരേഷ് കുറുപ്പ്.

മരുമക്കള്‍: നീന കുറുപ്പ്, ഗീത കുറുപ്പ്.

പൊതുദര്‍ശനം: മെയ് 5, തിങ്കളാഴ്ച രാവിലെ 11:00 മണി മുതല്‍ ഉച്ചയ്ക്ക് 1:00 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍‌പൈക്ക്, ന്യൂ ഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040).

സംസ്ക്കാരം:  മെയ് 5 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് (ലോംഗ് ഐലന്റ് ക്രിമേഷന്‍ കമ്പനി, 91 ഈഡ്സ് സ്‌ട്രീറ്റ്, വെസ്റ്റ് ബാബിലോണ്‍, ന്യൂയോര്‍ക്ക് 11704).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയപ്രകാശ് നായര്‍ – 845 507 2621

ജയപ്രകാശ് നായര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest