advertisement
Skip to content

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിനു പുതിയ പാരീഷ് എക്സിക്യൂട്ടീവ്

റോയി ചേലമലയിൽ

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 2026-27 വർഷത്തേക്കുള്ള ട്രസ്ടിമാരെയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ (യൂത്ത് ട്രസ്റ്റി) എന്നിവരാണ് പുതിയ കൈക്കാരന്മാർ. സണ്ണി മേലേടം പാരീഷ് സെക്രട്ടറി ആയും സി. ശാലോം പാരീഷ് ഓഫീസ് സെക്രട്ടറി ആയും ജെയിംസ് മന്നാകുളം അക്കൗണ്ടന്റ് ആയും തുടരും.

റോയി ചേലമലയിൽ ആണ് പുതിയ പബ്ലിക് റിലേഷൻ ഓഫീസർ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്ടിമാരെ അഭിനന്ദിച്ചുകൊണ്ട്, ഇടവകയുടെ സമഗ്ര പുരോഗതിക്കായി പുതിയ ഭാരവാഹികൾക്ക് എല്ലാ ആശംസകളും ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥവും നേരുന്നതായി വികാരി ഫാ. സിജു മുടക്കോടിലും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലും അറിയിച്ചു.

പരിചയസമ്പത്തും യുവശക്തിയും ഏകോപിപ്പിക്കുന്ന ഈ പുതിയ എക്സിക്യൂട്ടീവിനെ പാരീഷ് കൗൺസിൽ ഒന്നടങ്കം അനുമോദിച്ചു.

പുതിയ എക്സിക്യൂട്ടീവ് 2026 ജനുവരി 1 മുതൽ ചുമതലയേറ്റെടുത്തു.

Morton Grove St. Mary's Knanaya Catholic Church has announced the selection of its trustees and executive members for the 2026–27 term.

The trustees are Xavier Naduparambil, Sunny Kannala, Joby Polakkal, Majo Kunnassery, and Felix Palakan (Youth Trustee). Sunny Meleedom, and Sr.Shalom will continue as Parish Secretary and Office Secretary respectively. Roy Chelamalayil has been named Public Relations Officer. James Mannakulam will continue as Accountant.

Vicar Fr. Siju Mudakkodil and Assistant Vicar Fr. Aneesh Maveliputhenpurayil congratulated the newly elected team and offered prayers through the intercession of the Blessed Virgin Mary for the continued progress of the parish. The Parish Council also expressed its appreciation for the new executive team, which brings together experience and youth. The new leadership assumed office on January 1, 2026.

ആദ്യ നിര : ഇടത്തുനിന്നും ഫാ. സിജു മുടക്കോടിൽ, അനീഷ് മാവേലിപുത്തൻപുരയിൽ, സി. ശാലോം, സണ്ണി മേലേടം , റോയി ചേലമലയിൽ

രണ്ടാമത്തെ നിര: ഇടത്തുനിന്നും സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest