advertisement
Skip to content

ദൈവീകാനുഗ്രഹങ്ങൾ പങ്കുവെയ്ക്കുന്നതിലൂടെ മാത്രമേ ക്രിസ്തിയ സാക്ഷ്യം നിറവേറ്റാനാകൂ - ബിഷപ്പ് ഡോ.മാർ പൗലോസ് .

(ഷാജി രാമപുരം)

മക്കാലൻ: ടെക്സാസ് സ്റ്റേറ്റിൽ മക്കാലനിലുള്ള റിയോ ഗ്രാൻഡെ വാലി മാർത്തോമ്മ കോൺഗ്രിഗേഷന്റെ 10 - മത് വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മനുഷ്യർക്ക് ദൈവത്തിൽ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവരിലേക്ക് പങ്കുവെക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ ക്രിസ്തിയ സാക്ഷ്യം നിറവേറ്റുവാൻ സാധിക്കൂ എന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് ഉത്ബോധിപ്പിച്ചു.

ചടങ്ങിൽ കോൺഗ്രിഗേഷൻ വികാരിയും,ഹ്യൂസ്റ്റൺ സെന്റ്.തോമസ് ഇടവക വികാരിയും, സഭയുടെ മെക്സിക്കോ മിഷൻ മിഷനറിയും ആയ റവ.സോനു വർഗീസ് അധ്യക്ഷത വഹിച്ചു. ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ഇടവക വികാരി റവ.ജിജോ ജേക്കബ്, ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വാർഷിക ചടങ്ങിനോട് അനുബന്ധിച്ച് ബിഷപ്പ് ഡോ.മാർ പൗലോസ് രണ്ട് കുഞ്ഞുങ്ങൾക്ക് ആദ്യ വിശുദ്ധ കുർബാന നൽകുകയും, 70 വയസ്സ് പൂർത്തീകരിച്ച ജോൺസി ജോൺ- മറിയാമ്മ ജോൺ, മാത്യു മത്തായി- സാറാമ്മ മാത്യു, തോമസ് ജോൺ- ലിസാമ്മ തോമസ് എന്നീ ദമ്പതികളെ പൊന്നാട അണിയിക്കുകയും, കൂടാതെ അമേരിക്കയിൽ 50 വർഷം പ്രവാസ ജീവിതം പൂർത്തീകരിക്കുകയും, തങ്ങളുടെ കുടുംബ ജീവിതത്തിൽ 50 വർഷം പിന്നിടുകയും ചെയ്ത പ്രൊഫ.ഡോ. ജോൺ പി.എബ്രഹാം, മെക്സിക്കോ മിഷൻ കോർഡിനേറ്റർ കൂടിയായ പി.റ്റി എബ്രഹാം എന്നിവരെ ആദരിക്കുകയും ചെയ്തു.

മെക്സിക്കോ രാജ്യത്തിന്റെ അതിർത്തിയിലുള്ള മക്കാലിൻ റിയോ ഗ്രാൻഡെ വാലി മാർത്തോമ്മ കോൺഗ്രിഗേഷന്റെ 10-മത് വാർഷിക ചടങ്ങിൽ ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ഇടവകയിൽ നിന്ന് ഒരു ടൂറിസ്റ്റ് ബസ് നിറയെ ഇടവകാംഗങ്ങൾ പങ്കെടുത്തതും, സമീപ ഇടവകളിൽ നിന്നും മറ്റും പലരും പങ്കെടുത്തതും പ്രത്യേക ശ്രദ്ധ നേടി.

കോൺഗ്രിഗേഷൻ സെക്രട്ടറിയും, ഭദ്രാസന കൗൺസിൽ അംഗവും കൂടിയായ ലിബി സ്കറിയ, വൈസ് പ്രസിഡന്റ് പി.റ്റി എബ്രഹാം, ട്രസ്റ്റിമാരായ ഡോ.ജോൺ പി.എബ്രഹാം, മറിയാമ്മ ജോൺ എന്നിവരെ കൂടാതെ ഡോ.അലൻ ഫ്രാൻസിസ്, ഡോ.ബിന്ദു ജോർജ്, ബിജു ഫിലിപ്പ്, ലീനോ സോണി, ഡോ. ബിനോജ് മാത്യു, സിനി ബിനോ, ജിമോയ് ജോർജ്, സോണി ഉമ്മൻ, ആൻസി, ബിനോ ജോൺ, സുമി ബിനോജ്, സ്നേഹ സോണി, ഡോ.ഗ്രേസ് ഫ്രാൻസിസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest