ഫ്ലോറിഡ: ഫോമാ 2026-28 കാലയളവിലേക്ക് നടക്കുന്ന ഫോമാ ഇലെക്ഷനിൽ മത്സരിക്കാൻ മൂന്ന് സ്ഥാനാർത്ഥികൾ രംഗത്ത്. ന്യൂ യോർക്കിൽ നിന്നും മുൻ ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിലിൻറെ പാനലിൽ നിന്നും മത്സരിക്കുന്നു. ഫിലഡൽഫിയയിൽ നിന്നും അനു സ്കറിയ തൻറെ ട്രഷറർ സ്ഥാനാർത്ഥിത്വം നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. ഇപ്പോൾ ന്യൂ യോർക്കിൽ നിന്നും ബിനോയി തോമസും ട്രഷറർ സ്ഥാനത്തേക്കുള്ള മത്സര രംഗത്തേക്ക് കടന്നു വന്നു.
അടുത്ത വർഷം ഹൂസ്റ്റണിൽ നടക്കാൻ പോകുന്ന ഫോമാ 9-മത് നാഷണൽ കൺവെൻഷനിൽ വച്ചാണ് ഇലെക്ഷൻ നടക്കുന്നത്. മൂന്ന് പേർ മത്സര രംഗത്ത് കടന്നു വന്നതോട് കൂടി ഒരു വാശി ഏറിയ ഇലെക്ഷൻ ആയിരിക്കും ട്രഷറർ സ്ഥാനത്തേക്ക് എന്നുള്ളതിൽ സംശയം ഇല്ല. നിലവിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ മാത്രമേ പാനലായി എല്ലാ സ്ഥാനത്തേക്കും സ്ഥാനാർത്ഥികളുമായി മത്സര രംഗത്തുള്ളു. മറ്റു ട്രഷറർ സ്ഥാനാർത്ഥികളും പാനൽ ആയി മത്സര രംഗത്ത് വരുന്നതിനുള്ള പ്രവർത്തങ്ങൾ അണിയറയിൽ നടന്നു കൊണ്ടിരിക്കുന്നു.
