advertisement
Skip to content

ഫോമാ ന്യൂയോർക്ക് മേട്രോ റീജിയനിൽ നിന്നും വിജയിച്ചവർക്ക് അനുമോദന യോഗം

ന്യൂയോർക്ക്: ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനായിൽ വച്ച് നടന്ന ഫോമാ ദ്വൈവാർഷിക യോഗത്തിൽ വാശിയേറിയ മത്സരത്തിലൂടെ ന്യൂയോർക്ക് മെട്രോ റീജിയണിൽ നിന്നും വിജയികളായവരെ അനുമോദിക്കുന്നതിനായി മെട്രോ റീജിയണിലെ പത്ത് അംഗ സംഘടനകൾ ഒത്തു ചേരുന്നു. 25-ന് ഞായറാഴ്ച (ഇന്ന്) വൈകിട്ട് 5:30-ന് ഫ്ലോറൽപാർക്കിലുള്ള ദിൽ ബാർ റെസ്റ്റോറന്റിൽ വച്ചാണ് അനുമോദന യോഗം സംഘടിപ്പിക്കുന്നത്.

ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പോൾ പി. ജോസ്, മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് (ആർ.വി.പി) മാത്യു ജോഷ്വാ , മെട്രോ റീജിയനിൽ നിന്നും നാഷണൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാഷണൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ് എന്നിവരെയാണ് അനുമോദിക്കുന്നത്‌.

അനുമോദന യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരെല്ലാവരും ഞായറാഴ്ച 5:30-ന് ഫ്ലോറൽ പാർക്കിലുള്ള ദിൽബാർ റെസ്റ്റോറന്റിൽ (248-08 Union Turnpike, Queens, NY -11426) എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest