കണക്റ്റികട്ട്: കണക്റ്റികട്ട് മലയാളീ അസോസിയേഷൻ, അസോസിയേഷൻ അംഗങ്ങളുടെയും മറ്റ് സാമൂഹിക സംഘടനകളുടേയും സഹകരണത്തോട്കൂടി ക്ലോത്തിങ് ഡ്രൈവ് നടത്തുന്നു. ആലംബഹീനരും നിരാശ്രയരും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വർക്ക് വേണ്ടി വസ്ത്രങ്ങൾ ശേഖരിച്ചു ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയാണ് കണക്റ്റികട്ട് മലയാളീ അസോസിയേഷൻ.
നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കാത്ത കോട്ടുകൾ മറ്റ് വസ്ത്രങ്ങൾ എന്നിവ സംഭരിച്ചു അത് വേണ്ടുന്നവർക്ക് എത്തിച്ചു കൊടുക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം. ഡ്രൈ ക്ലീൻ ചെയ്തതും ക്ലീൻ ആയ വസ്ത്രങ്ങൾ മാത്രമേ ശേഹരിക്കുകയുള്ളൂ .സൺഡേ ജൂൺ 2, 2024 രാവിലെ 11 മണിമുതൽ വൈകിട്ട് 8 മണി വരെ Utsav ഇന്ത്യൻ ക്യൂസിയിൻ , 575 Talcottville Rd , Vermon , CT എന്ന വിലാസത്തിൽ ഡ്രോപ്പ് ചെയ്യാവുന്നതാണ്.
ജീവകാരുണ്യ പ്രവർത്തനത്തിൽ താൽപ്പരനായ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് തങ്കച്ചന്റെ നേതൃത്വത്തിൽ ആണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത് . കഴിഞ്ഞ വർഷം നാട്ടിൽ കാൻസർ രോഗികൾക്ക് ധനസഹായവും , വീട് വെക്കാൻ സഹായവും നൽകി കണക്റ്റികട്ട് മലയാളീ അസോസിയേഷൻ മാതൃക കാട്ടിയിരുന്നു . അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു രണ്ട് വർഷത്തിനുള്ളിൽ തന്നെ ഇത്രയും ചാരിറ്റി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സി .എം .എ ടീം.
നിർദ്ധരരും നിരാലംബരുമായവരെ കഴിയും വിധം സഹായിക്കാൻ അസോസിയേഷൻ അംഗങ്ങൾ തുടർന്നും സഹായിക്കണമെന്ന് പ്രസിഡന്റ് ജോസഫ് തങ്കച്ചൻ , സെക്രട്ടറി നിതിൻ ജോൺ ട്രഷർ ബിനോയി ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.
വാർത്ത : നിതിൻ ജോൺ