advertisement
Skip to content

മുഖം മിനുക്കി ക്രെറ്റ എൻ ലൈൻ വരുന്നു

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലായ ക്രെറ്റ പുതിയമുഖവുമായി എത്തുന്നു. എസ്‌യുവിയുടെ സ്പോർട്ടിയർ എൻ-ലൈൻ പതിപ്പ് ആണ് വരുന്നത്. ഈവർഷം അവസാനത്തോടെ ക്രെറ്റ ഫെയ്സ്‌ലിഫ്റ്റിനൊപ്പമാണ് എൻ ലൈൻ അവതരിപ്പിക്കുക.i20 എൻ ലൈൻ, വെന്യു എൻ ലൈൻ എന്നീ മോഡലുകളിൽ കണ്ട പോലുളള മാറ്റങ്ങളും പുതിയ ഫീച്ചറുകളും ക്രെറ്റയിലും വരും. മുന്നിലും പിന്നിലുമുള്ള ബമ്പറുകൾ, വീൽ ആർച്ചുകൾ, സൈഡ് സ്കർട്ടുകൾ, റൂഫ് റെയിലുകൾ എന്നിവയിൽ റെഡ് ഹൈലൈറ്റുകൾ നൽകി എൻ ലൈൻ മോഡലിനെ വ്യത്യസ്‌തമാക്കും.

ക്രെറ്റ എൻ-ലൈനിന്റെ ഇന്റീരിയർ ലേഔട്ട് സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായിരിക്കും. അതോടൊപ്പം കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിങ്, അലുമിനിയം പെഡലുകൾ, ഓൾ-ബ്ലാക്ക് തീം എന്നിവയും ലഭിക്കും. വരാനിരിക്കുന്ന ക്രെറ്റയിലെ ഏറ്റവും വലിയ സവിശേഷത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമാണ്. വെന്യുവിൽ നൽകിയിരുന്ന പാരാമെട്രിക് ഗ്രിൽ തന്നെയാണ് ഇതിലും നൽകുക.ടോപ്പ്-സ്പെക്ക് വേരിയന്റിലാണ് പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നത്. 18 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വില വരാനാണ് സാധ്യത.തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ ഹ്യുണ്ടായ് ഇതിനകം ക്രെറ്റ എൻ ലൈൻ വിൽക്കുന്നുണ്ട്. പുതിയ 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ ക്രെറ്റ എൻ ലൈനിന് കരുത്തേകുന്നത്. ഈ എഞ്ചിൻ പരമാവധി 160 bhp കരുത്തും 253 Nm ടോർക്കും ഉത്പാദിപ്പിക്കും. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനിൽ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. സ്പോർട്ടിയർ സസ്പെൻഷൻ സജ്ജീകരണം, ഉച്ചത്തിലുള്ള എക്‌സ്‌ഹോസ്റ്റ്, കടുപ്പമുള്ള സ്റ്റിയറിംഗ് സജ്ജീകരണം എന്നിവയോടെയാണ് പുതിയ മോഡൽ വരുമെന്ന് പ്രതീക്ഷിക്കുന്നത്.

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.1 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമുള്ള പുതിയ വെർണ സെഡാനുമായി എസ്‌യുവി ഡാഷ്‌ബോർഡ് ലേഔട്ട് പങ്കിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest