advertisement
Skip to content

ഡാളസ് സി.എസ്.ഐ സഭയുടെ ക്രിസ്മസ് കരോൾ സർവീസ് ഞായറാഴ്ച

ഡാളസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ  ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. 'ക്രിസ്മസ് കരോൾ 2025' എന്ന് പേരിട്ടിരിക്കുന്ന ഈ ശുശ്രൂഷയിൽ വൈവിധ്യമാർന്ന കരോൾ ഗാനങ്ങളും ക്രിസ്മസ് സന്ദേശവും ഉണ്ടായിരിക്കും.

സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ . റോബിൻ വർഗീസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകും. ഇടവക വികാരി റവ റെജീവ് സുഗു ചടങ്ങുകൾക്ക് നേതൃത്വം നൽകും.

സഭയിലെ ക്വയർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ ഈ വർഷത്തെ കരോൾ സർവീസിന്റെ പ്രധാന ആകർഷണമായിരിക്കും. വിശ്വാസികൾക്കും സുഹൃത്തുക്കൾക്കും ഈ അനുഗൃഹീത ശുശ്രൂഷയിലേക്ക് സ്വാഗതമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest