പി പി ചെറിയാൻ
ഡാലസ്: ഡാലസ് ICE തടങ്കൽ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. നോർത്ത് ടെക്സാസ്, ഒക്ലഹോമ എന്നിവിടങ്ങളുമായി ബന്ധമുള്ള 29-കാരനായ ജോഷ്വാ യാൻ ആണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.സ്വയം വെടിയുതിർത്തു ഇയാളും കൊല്ലപ്പെട്ടു.ഇതോടെ ഈ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മരണം രണ്ടായി

ബുധനാഴ്ച രാവിലെ 6:30-നാണ് നോർത്ത് സ്റ്റെമ്മൻസ് ഫ്രീവേയിലുള്ള ICE കേന്ദ്രത്തിൽ വെടിവയ്പ്പ് നടന്നത്. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് തോക്കുപയോഗിച്ച് യാൻ മൂന്ന് ICE തടവുകാരെ വെടിവയ്ക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏജന്റുമാർ അടുത്തേക്ക് വന്നപ്പോൾ യാൻ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, പ്രതിയുടെ കൈവശമുണ്ടായിരുന്ന തിരകളിൽ ICE-ന് എതിരെയുള്ള സന്ദേശങ്ങൾ ഉണ്ടായിരുന്നുവെന്ന് FBI അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
