advertisement
Skip to content

ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് വിജയികളെ ഡാലസ് മലയാളി അസോസിയേഷൻ ആദരിച്ചു

ബിനോയി സെബാസ്റ്റ്യന്‍

ഡാലസ്∙ 35–ാമത് ഇന്റർനാഷനൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കലിഫോർണിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്കു പരാജയപ്പെടുത്തി വിജയിച്ച ഡാലസ് സ്ട്രൈക്കേഴ്സിനെ ആദരിച്ച് ഡാലസ് മലയാളി അസോസിയേഷൻ. ഹൂസ്റ്റണിൽ നടന്ന ടൂർണമെന്റിലായിരുന്നു ഡാലസ് സ്ട്രൈക്കേഴ്സിന്റെ മിന്നും വിജയം.

ഇർവിങ് ഇന്ത്യൻ റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ റോബിൻ ജോസഫിനു വിജയ ടീമിന്റെ ചിത്രം ആലേഖനം ചെയ്ത അംഗീകാരഫലകം സമ്മാനിച്ചു. ഫോമാ സൗത്ത് വെസ്റ്റ് റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, അസോസിയേഷൻ ഡയറക്ടർ ഡസ്റ്റർ ഫെരേര, ഡാലസ് സ്ട്രൈക്കേഴ്സ് മാനേജർ തങ്കച്ചൻ ജോസഫ്, സ്ട്രൈക്കേഴ്സ് വൈസ് പ്രസിഡന്റ് സുനിൽ തലവടി, ചീഫ് കോച്ച് ജിനു കുടിലിൽ, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റൻ നെൽസൻ ജോസഫ്, അസോസിയേഷൻ വിമൻസ് ചെയർപഴ്സൻ ഫോമ വിമൻസ് ഫോറം പ്രതിനിധിയുമായ രഷ്മ രഞ്ജിത് തുടങ്ങിയവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു.

മൂന്നു ദശകങ്ങൾക്കു മുമ്പു ഡാലസ് ട്രൈക്കേഴ്സും ലീഗും രാജ്യാന്തര വോളിബോൾ വേദിയിലെ വിസ്മയപ്രതിഭയായ ജിമ്മി ജോർജിന്റെ സ്മരണാർത്ഥം തുടക്കം കുറിച്ച ടൂർണമെന്റ് ഇന്നിപ്പോൾ സ്പോർട്സ് പ്രേമികളായ നോർത്ത് അമേരിക്കൻ മലയാളികളുടെ ഹരമായി മാറിയിരിക്കുന്നു. അടുത്തവർഷം മേയ് മാസത്തിൽ ഡാലസിൽ അരങ്ങേറുന്ന മത്സരത്തിൽ മാറ്റുരയ്ക്കുവാനായി കാനഡ ഉൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ ടീമുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഡാലസ് സ്ട്രൈക്കേഴ്സിന്റെ വിജയത്തിന്റെ പിന്നിൽ തിളങ്ങിയ മറ്റു താരങ്ങൾ: ജോനാ മാത്യു(എംവിപി) സീൽവാനുസ് സജു, ജൂഡ് ഐസക്ക്, ഡാനിയൽ ഇല്ലിക്കൽ, ട്രോയി ഫിലിപ്പ്, ജോഷ്വാ കുടിലിൽ, അരോൺ മാത്യു, സാക്ക് തോമസ്, പീറ്റർ അലക്സ്, ജോനാഥൻ സാമുവൽ, ജേക്കബ് സ്കറിയ, എയ്ഡൻ ജോർജ്, നിഖിൽ ജോൺ, എന്നിവർ. സേവിയർ ഫിലിപ്പ്, മനോജ് പാപ്പൻ എന്നിവർ സ്ട്രൈക്കേഴ്സിനെ പ്രതിനിധീകരിച്ചു സംസാരിച്ചു. ഡാലസ് മലയാളി അസോസിയേഷൻ സെക്രട്ടറി സിൻജോ തോമസ്, ട്രഷറർ സെയ്ജു വർഗീസ് എന്നിവർ പ്രോഗ്രാം നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest