advertisement
Skip to content

ധർമ്മം എന്നാൽ ആത്മീയ ഉയർച്ചയാണെന്ന് യുവജങ്ങൾ തിരിച്ചറിയുന്നു: മന്ത്രയുടെ യുവജന സെമിനാറിൽ അഭിമാനമായി യുവ സമൂഹം.

കൃഷ്‌ണേന്ദു, അമൃതാ , സ്നേഹ , നന്ദന , അഭി , ശ്രീദേവി , ആദർശ് ,രശ്മി ഹരിഹർ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ ഓരോ പ്രതിനിധികളും ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ വിശദമായി വിലയിരുത്തിയും പഠിച്ചുമാണ് വേദിയിൽ അവതരിപ്പിച്ചത്

ഹരി ശിവരാമൻ , മന്ത്ര പ്രസിഡന്റ്

ഹ്യൂസ്റ്റൺ :ഹൂസ്റ്റണിൽ "മന്ത്ര'യുടെ ആഗോള ഹിന്ദു സംഗമത്തിൽ അഭിമാന നിമിഷമായി മന്ത്രയുടെ യുവജനങ്ങൾ . ഈ ലോകത്തിന്റെ ഏറ്റവും മികച്ച രീതിയിലുള്ള ഭരണവും, സർവ്വ ജീവജാലങ്ങളുടെ ഭൌതിക ഉയർച്ചയും കൂടാതെ ആത്മീയ ഉന്നതിയും (അതായത് മോക്ഷം ലഭിക്കുക )എന്ത് ചെയ്താലാണോ ഉണ്ടാവുക, അത് ധർമ്മംഎന്ന് പറഞ്ഞുകൊണ്ട് ചർച്ച തുടങ്ങിയ യുവജന സെമിനാർ അക്ഷരാർത്ഥത്തിൽ ഭാരതീയ ധർമ്മങ്ങൾ എങ്ങനെ ഇന്നത്തെ ലോക ഹിന്ദു യുവജ സമൂഹം വിശദമായി വിലയിരുത്തുന്ന നിമിഷങ്ങൾ ആയി മാറി.

കൃഷ്‌ണേന്ദു സായ്‌നാഥ് തുടങ്ങിവച്ച ചർച്ചയിൽ ധർമ്മം എന്ന വാക്കിന്റെ വ്യാഖ്യാനത്തിന്റെ വ്യാപ്തി വെറും ആത്മീയ സാധന ചെയ്യുന്ന ഒരു കൂട്ടം എന്നതിൽ ഒതുങ്ങുന്നില്ല. മറിച്ച് ഒരു വ്യക്തി അവൻ സമൂഹത്തിന്റെ ഭാഗം എന്ന നിലയിൽ അവന്റെ കഴിവനുസരിച്ച് അവന് പുരോഗതി ഉണ്ടാകാനും മാനവരാശിയുടെ ഉയർച്ചക്ക് വേണ്ടി വ്യക്തിപരമായി ചെയ്യേണ്ടതും, അരുതാത്തതും ആയ പ്രവർത്തികളെ കൂട്ടിയിണക്കുന്നതും ആകുന്നു എന്ന് വിലയിരുത്തി .

കൃഷ്‌ണേന്ദു, അമൃതാ , സ്നേഹ , നന്ദന , അഭി , ശ്രീദേവി , ആദർശ് ,രശ്മി ഹരിഹർ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ ഓരോ പ്രതിനിധികളും ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ വിശദമായി വിലയിരുത്തിയും പഠിച്ചുമാണ് വേദിയിൽ അവതരിപ്പിച്ചത് .ധർമ്മത്തിൽ നിന്ന് സനാതന ധർമ്മത്തിലേക്ക് യാത്ര ചെയ്ത ഭാരതീയ സമൂഹം ലോകത്തിനു മുന്നിലവതരിപ്പിച്ച മഹത്തായ ആശയമായ സനാതന ധർമ്മത്തിന്റെ ആദിരൂപമായി ധർമ്മത്തെ നോക്കിക്കാണാംഎന്ന് ചർച്ച നയിച്ച കൃഷ്‌ണേന്ദു സായ്‌നാഥ് പറഞ്ഞു.

സനാതന ധർമ്മം എന്നത് അനശ്വരത നേടാൻ ഏതൊരാളെ പ്രാപ്തനാക്കുന്നതോ അതാണ് . ഏതാണോ അനശ്വരം ആയിരിക്കുന്നത്, നശിക്കാത്തത്, ആദിയില്ലാത്തതും ഇപ്പോഴും പുതുമയോടെ ഇരിക്കുന്നു. അതാണ് സനാതനം. ഹിന്ദുധർമ്മം ദർശിപ്പിക്കുന്ന ആത്മീയതയുടെ ഒരേയൊരു ശാശ്വതമായ ലക്ഷ്യം എന്തെന്നാൽ വ്യക്തിയിൽ ഈശ്വരനെ കാണിക്കുക എന്നതിൽ കവിഞ്ഞ് ഈശ്വരതത്ത്വത്തെ പ്രകടിപ്പിക്കുക എന്നതാണ്. ഹിന്ദുധർമ്മം എല്ലാവരേയും സ്നേഹിക്കാൻ പഠിപ്പിക്കുകയും അങ്ങേയറ്റത്തെ ചിന്താസ്വാതത്യ്രം നല്കുകയും ചെയ്യുന്നു.ലോക സമൂഹം തിരിച്ചറിയേണ്ട ഒരു വസ്തുതയാണത് കൃഷ്‌ണേന്ദു കൂട്ടിച്ചേർത്തു.

.ഈ ഭൂമുഖത്ത് മറ്റ് തത്ത്വസംഹിതകൾ ഒന്നും തന്നെ ഇല്ലാതിരുന്നപ്പോഴും ഹിന്ദുധർമ്മം നിലനിന്നിരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത ആശയസംഹിതകൾ വന്നപ്പോഴും ഹിന്ദുധർമ്മം നിലനില്ക്കുന്നുണ്ട്. മറ്റ് എല്ലാ ആശയ സംഹിതകളും ഇല്ലാതായാലും ഹിന്ദുധർമ്മം നിലനില്ക്കുക തന്നെ ചെയ്യും. അതിനാൽ ഹിന്ദുധർമ്മം ഒരു ആശയസംഹിതയല്ല.ഹിന്ദുത്വം ചൈതന്യത്തിന്റെ സിദ്ധാന്തമാണ്. ചൈതന്യം സൃഷ്ടിയെ നിലനിർത്തുന്നു. അതിനാൽ ഹിന്ദുധര്‍മം ചൈതന്യ ധർമ്മം എന്നും കൂടി അറിയപ്പെടുന്നു ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രയപെട്ടു.

ഹ്യൂസ്റ്റൺമലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് 'മന്ത്ര'യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു കൺവൻഷൻ "സുദർശനം"2023 ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ മൂന്നു ദിവസം നടന്നപ്പോൾ ഏറ്റവും ശ്രദ്ധേയമായ സെമിനാർ ആയി മാറിയത് യുവജന സെമിനാർ ആയിരുന്നുവെന്നു മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ പറഞ്ഞു .പുതിയ ഹിന്ദു തലമുറ ഭാരതീയ പൈതൃകങ്ങളിൽ വിശ്വസിക്കുകയും അതിനനുസരിച്ച്‌ അവരുടെ ചിന്താധാരകളെ സ്ഫുടം ചെയ്യുകയും ചെയ്യുന്നവരാണെന്നു ഈ സെമിനാർ തെളിയിച്ചു .

മാനവൻ സനാതനനാണ്.അതിനാൽ ധർമ്മത്തെ മാനവധർമ്മം എന്നും വിളിക്കുന്നു. മനുഷ്യൻമാർക്ക് മാത്രമല്ല സകല സൃഷ്ടികൾക്കും ഇതിൽ ഈ വ്യാഖ്യാനമനുസരിച്ച് പരിഗണന നൽകുന്ന ഒന്നാണ് ഭാരതീയ ധർമ്മ പാരമ്പര്യമെന്നും പങ്കെടുത്തവരായ കൃഷ്‌ണേന്ദു, അമൃതാ , സ്നേഹ , നന്ദന , അഭി , ശ്രീദേവി , ആദർശ് ,രശ്മി ഹരിഹർ എന്നിവർ അഭിപ്രയപെട്ടു. പങ്കെടുത്ത ഓരോരുത്തരും ചർച്ചയിൽ തിളങ്ങി നിന്നു. യുവജന സെമിനാർ നയിച്ച കൃഷ്‌ണേന്ദു സായ്‌നാഥ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest