ഷാർജ : പ്രവാസി ബുക്സിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിമാസ പുസ്തക ചർച്ചയിൽ സബ്ന നസീറിൻറെ ദൈവത്തിൻറെ താക്കോൽ, അനുവന്ദനയുടെ നീലാഞ്ജനം എന്നീ നോവലുകൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ചർച്ച ചെയ്തു. പ്രവാസി ബുക്സിന്റെ പത്താമത് പുസ്തക ചർച്ചയാണ് നടന്നത്. പ്രവാസ ലോകത്തുള്ള ഇരുപത് പുസ്തകങ്ങളാണ് ഇത് വരെ പ്രവാസി ബുക്ക്സ് ചർച്ച ചെയ്തത്.

പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്തു . പ്രവീൺ പാലക്കീൽ മോഡറേറ്ററായ ചടങ്ങിൽ രഘുമാഷ് ദൈവത്തിൻറെ താക്കോലും എം.ഒ.രഘുനാഥ് നീലാഞ്ജനവും പരിചയപ്പെടുത്തി സംസാരിച്ചു . സബ്ന നസീറിന്റെ ദൈവത്തിൻറെ താക്കോൽ രണ്ടാം പതിപ്പിൻറെ കവർ പ്രകാശനം ഷാജി ഹനീഫും അനുവന്ദനയുടെ നൗക എന്ന കഥാ സമാഹാരത്തിന്റെ കവർ പ്രകാശനം കഥാകാരിയുടെ അമ്മ വാസന്തി നായരും നീലാഞ്ജനം രണ്ടാം പതിപ്പിന്റെ കവർ പ്രകാശനം സിറാജ് നായരും സത്താർ വൈലത്തൂരിന്റെ നിഴൽ മരം എന്ന പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനം മുരളി മാഷും ജാസ്മിൻ സമീറും നിർവ്വഹിച്ചു .ഉണ്ണി കൊട്ടാരത്ത്, റസീന കെ.പി, ബബിത ഷാജി, രാജേശ്വരി പുതുശ്ശേരി, പ്രതിഭ സതീഷ്, എന്നിവർ സംസാരിച്ചു. സബ്ന നസീർ ,അനു വന്ദന എന്നിവർ മറുപടിപ്രസംഗം നടത്തി. ദൃശ്യ ഷൈൻ സ്വാഗതവും വെള്ളിയോടൻ നന്ദിയും പറഞ്ഞു .
