ബോസ്റ്റൺ: ബോസ്റ്റണിൽ ഗുരുതരമായി അവശനിലയിൽ ഒരു നായയെ കണ്ടെത്തിയതിനെ തുടർന്ന് MSPCA (Massachusetts Society for the Prevention of Cruelty to Animals) അന്വേഷണം ആരംഭിച്ചു.
'ഫിയെറോ' (Fiyero) എന്ന് പേരിട്ട നായയെ ഈ ആഴ്ചയുടെ തുടക്കത്തിലാണ് MSPCA-യുടെ ആഞ്ചൽ മെഡിക്കൽ സെന്ററിൽ എത്തിച്ചത്.
നായ അങ്ങേയറ്റം മെലിഞ്ഞ നിലയിലായിരുന്നു.ഇതൊരു ക്രൂരമായ പ്രവർത്തിയുടെ ഫലമാണോ, അതോ നായ വളരെക്കാലം പുറത്ത് കഴിഞ്ഞതിന്റെ ഫലമാണോ എന്ന് വ്യക്തമല്ല.
കൃത്യ സമയത്ത് കണ്ടെത്തിയത് ഭാഗ്യമായി എന്ന് MSPCA അറിയിച്ചു.
നിലവിൽ, നായയെ സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചികിത്സകൾ നടക്കുകയാണ്. ഇതിന് ഏറെ ആഴ്ചകൾ എടുത്തേക്കാം.ബോസ്റ്റൺ അനിമൽ കൺട്രോളും (Boston Animal Control) ഫിയെറോയുടെ പൂർവ്വസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ MSPCA-ആഞ്ചൽ നിയമ നിർവ്വഹണ വിഭാഗവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.