advertisement
Skip to content

ഡോ. എ.സി. ജോർജിന്റെ പൊതുദർശനം ഡാളസിൽ ഇന്ന് (മാർച്ച് 27)

സാം മാത്യു (ഡാളസ് )

ഡാളസ്:ഇന്ത്യാനയിൽ അന്തരിച്ച  ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (SABC) മുൻ പ്രിൻസിപ്പൽ ഡോ. എ.സി. ജോർജിന്റെ (90) .സംസ്കാര ശുശ്രൂഷകൾ ഡാളസ് സയോൺ എ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ മാർച്ച് 27, 28 തീയതികളിൽ ഡാളസിൽ വെച്ച് നടക്കും.

ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.

ശുശ്രൂഷാ സമയവിവരങ്ങൾ:
പൊതുദർശനവും അനുസ്മരണ സമ്മേളനവും:

തിയതി: മാർച്ച് 27, വെള്ളിയാഴ്ച,സമയം: വൈകിട്ട് 6:30
സ്ഥലം: ഡാളസ് റെസ്റ്ററേഷൻ ചർച്ച് (4309 Main Street, Rowlett, Texas, 75088)

സംസ്കാര ശുശ്രൂഷ: മാർച്ച് 28, ശനിയാഴ്ച,സമയം: രാവിലെ 9:00
സ്ഥലം: ഡാളസ് റെസ്റ്ററേഷൻ ചർച്ച്, റോയ്ലറ്റ്.

ശുശ്രൂഷകൾക്ക് ശേഷം ലവോണിലുള്ള ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Road, Lavon, Texas 75166) ഭൗതിക ശരീരം സംസ്കരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest