advertisement
Skip to content

അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ പ്രസിഡന്റായി ഡോ:ബോബ് ബസു നിയമിതനായി

പി പി ചെറിയാൻ

ന്യൂ ഓർലൻസ്(ലൂയിസിയാന):ഡോ. സി. ബോബ് ബസു അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ (ASPS) പ്രസിഡന്റായി നിയമിതനായി. ലോകത്തിലെ ഏറ്റവും വലിയ ബോർഡ് സർട്ടിഫൈഡ് പ്ലാസ്റ്റിക് സർജൻസിന്റെ സംഘടനയായ ASPS-ന്റെ പുതിയ പ്രസിഡന്റായി അദ്ദേഹം ഒക്ടോബർ 12-ന് ന്യൂ ഓർലൻസിൽ നടന്ന വാർഷിക ശാസ്ത്രീയ സമ്മേളനത്തിൽ ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാലാവധി ഒരു വർഷത്തേക്കാണ്.

ഹ്യൂസ്റ്റണിൽ ആസ്ഥാനമാക്കിയിരിക്കുന്ന ഡോ. ബസു, ബസു എസ്തറ്റിക്സ് + പ്ലാസ്റ്റിക് സർജറിയുടെ മേധാവിയാണ്. അദ്ദേഹത്തിന് ഇതുവരെ 18,000-ലധികം ശസ്ത്രക്രിയകൾ നടത്താനായിട്ടുണ്ട്. പ്രസിഡന്റെന്ന നിലയിൽ, ലോകമാകെയുള്ള 11,000 അംഗങ്ങൾക്കായി കൂടുതൽ വ്യക്തിഗതമായി സാങ്കേതിക വിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും സഹായത്തോടെ വിദ്യാഭ്യാസവും പ്രൊഫഷണൽ വിഭവങ്ങളും വാഗ്ദാനം ചെയ്യാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

പരിശീലനം, നൈതികത, രോഗി പരിചരണം എന്നിവയിലുണ്ടാവേണ്ട ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ നിലനിർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൂടാതെ, ബോർഡ് സർട്ടിഫൈഡ് സർജൻമാരെ തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങൾക്കു മനസ്സിലാകുന്നതിനും നാം സഹായിക്കണം,”
എന്ന് ഡോ. ബസു പറഞ്ഞു. കോസ്മെറ്റിക് ശസ്ത്രക്രിയകളുടെ ആവശ്യക്കേട് ഉയരുന്നതിനൊപ്പം, രോഗികളുടെ സുരക്ഷ പ്രധാനത്വം നൽകേണ്ട വിഷയമായിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിൻസ്ടൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഡോ. ബസു, ടഫ്‌റ്റ്സ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും പബ്ലിക് ഹെൽത്ത് ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ, ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ നേടി. ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ മൈക്കൽ ഇ. ഡി‌ബേക്കി ഡിപ്പാർട്ട്മെന്റ് ഓഫ് സർജറിയിൽ പ്ലാസ്റ്റിക് സർജറി റെസിഡൻസി പൂര്‍ത്തിയാക്കിയതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest