ചിക്കാഗോയില്‍ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പി ഡോക്ടറുമായ ബ്രീജിറ്റ് ജോര്‍ജ് ഫൊക്കാനയുടെ 2026- 28 ഭരണസമിതിയില്‍ അസോസിയേറ്റ് സെക്രട്ടറി ആയി മത്സരിക്കുന്നു. ലീലാ മാരേട്ട് പ്രസിഡന്റായി മത്സരിക്കുന്ന ടീമില്‍ നിന്നാണ് ഡോ. ബ്രിജിറ്റും മത്സരിക്കുന്നത്.
മികച്ച പ്രാസംഗിക, ടിവി അവതാരക, പ്രോഗ്രാം അവതാരക, മികച്ച സംഘടനാ പ്രവര്‍ത്തക, ഗായിക, മത - സാംസ്‌കാരിക പ്രവര്‍ത്തക, അതുര സേവന സംഘടനാ പ്രവര്‍ത്തക തുടങ്ങിയ നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. 2022- 24 കാലയളവില്‍ ഫൊക്കന വിമന്‍സ് ഫോറത്തിന്റെ ചെയര്‍ പേഴ്‌സണായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ചിക്കാഗോ മലയാളി അസോസിയേഷന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ നേതാവായ ഡോ. ബ്രിജിറ്റ് അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍, യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ എന്നീ തലങ്ങളിലും പ്രവര്‍ത്തിച്ചു.
2012-ല്‍ ഹൂസ്റ്റണില്‍ വെച്ച് നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫൊക്കാന ഓര്‍ലാന്റോ കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍, മലയാളി മങ്ക കോര്‍ഡിനേറ്റര്‍ എന്നീ ഉത്തരവാദിത്വങ്ങളും വഹിച്ചിട്ടുണ്ട്.