advertisement
Skip to content

ഡോ. ഐസക്ക് മാർ ഫിലക്സിനോസിന് നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ യാത്രയയപ്പ് ഡിസംബർ 31-ന്

ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷനായി എട്ട് വർഷത്തോളം നേതൃത്വം നൽകിയശേഷം സഭയുടെ ക്രമീകരണപ്രകാരം കേരളത്തിലേക്ക് മടങ്ങിപ്പോകുന്ന ഡോ. ഐസക്ക് മാർ ഫിലെക്സിനോസ്‌ എപ്പിസ്കോപ്പായിക്ക് നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ സമുചിതമായ യാത്രയയപ്പ് നൽകും.

ഡിസംബർ 31 ഞായറാഴ്ച്ച ഫിലാഡൽഫിയ അസ്സൻഷൻ മാർത്തോമ്മാ പള്ളിയിൽ രാവിലെ 9 മണിമുതൽ ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയെ തുടർന്ന് യാത്രയയപ്പ് സമ്മേളനം നടക്കും. സഭാ കൗൺസിൽ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സാമൂഹ്യ-സാംസ്കാരിക നേതാക്കൾ, സഭയുടെ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കും. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ വളർച്ചയുടെ പന്ഥാവിൽ പ്രൗഡഗംഭീരമായ നേതൃത്വമാണ് മാർ ഫിലക്സിനോസ്‌ നൽകിയത്. കഴിഞ്ഞ എട്ട് വർഷക്കാലം നോർത്ത് അമേരിക്കൻ ഭദ്രാസനം ആത്മീയവും ഭൗതീകവുമായ തലത്തിൽ സമാനതകളില്ലാത്ത വളർച്ചയാണ് കൈവരിച്ചത്. സമൂഹത്തിൽ പിൻതള്ളപ്പെട്ട നിർഭാഗ്യരുടെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് വ്യത്യസ്തമായ ജീവകാരുണ്യ പദ്ധതികളാണ് മാർ ഫിലക്സിനോസ്‌ നടപ്പാക്കിയത്. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്ര ഏടുകളിൽ മാർ ഫിലക്സിനോസിന്റെ നേതൃത്വം എന്നും സ്മരിക്കപ്പെടും. നോർത്ത് അമേരിക്കൻ ഭദ്രാസനം സംഘടിപ്പിക്കുന്ന യാത്രയയപ്പ് സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നോർത്ത് അമേരിക്കൻ ഭദ്രാസന സെക്രട്ടറി റവ. ജോർജ് ഏബ്രഹാം, ട്രഷറർ ജോർജ് പി. ബാബു എന്നിവർ അറിയിച്ചു.
അലൻ ചെന്നിത്തല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest