ചെന്നൈ: ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ) സഭയുടെ പുതിയ മോഡറേറ്ററായി ഡോ. കെ. റൂബൻ മാർക്കിനെ തിരഞ്ഞെടുത്തു. 2025 ജൂലൈ 21-ന് സി.എസ്.ഐ മദ്രാസ് ഭദ്രാസനത്തിലെ ലൈറ്റ് കാമ്പസിൽ നടന്ന സിനഡ് പ്രത്യേക സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

തിരഞ്ഞെടുപ്പ് ഓഫീസറായ ജസ്റ്റിസ് വി. ഭാരതിദാസനാണ് ഫലം പ്രഖ്യാപിച്ചത്. സി.എസ്.ഐ ജനറൽ സെക്രട്ടറി അഡ്വ. സി. ഫെർണാണ്ടസ് രതിനരാജ, ഖജാൻജി പ്രൊഫ. ഡോ. ബി. വിമൽ സുഗുമാർ, സിനഡ് കൗൺസിൽ പ്രതിനിധികൾ, സഭാ വിശ്വാസികൾ തുടങ്ങിയവർ പുതിയ മോഡറേറ്റർക്ക് ആശംസകൾ നേർന്നു.

വർഷങ്ങളായുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട ഈ നേതൃമാറ്റം സഭയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും സഹായിക്കുമെന്ന് കരുതുന്നു. പുതിയതായി ചുമതലയേറ്റ എല്ലാ സിനഡ് ഭാരവാഹികൾക്കും, പ്രത്യേകിച്ച് മോഡറേറ്റർ ഡോ. റൂബൻ മാർക്കിനും മദ്ധ്യകേരള മഹായിടവക ആശംസകൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.