advertisement
Skip to content

ഡോ. ക്രിസ്‌ല ലാല്‍ ഫൊക്കാന കാനഡ യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു

അമേരിക്കയിലെ പ്രൊഫഷണലുകളെ ഫൊക്കാനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി കാനഡയില്‍ നിന്നുള്ള ഡോ. ക്രിസ്‌ല ലാലിനെ ഫൊക്കാന 2026- 28 കാലയളവില്‍ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിപ്പിക്കുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട് അറിയിച്ചു.

ബ്രോക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെഡിക്കല്‍ സയന്‍സില്‍ ഡിഗ്രിയും, സെന്റ് ജോര്‍ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും നേടിയിട്ടുള്ള ക്രിസ്‌ല ലാല്‍ ഔദ്യോഗിക രംഗത്തിനു പുറമെ സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമാണ്.

ബ്രോക്ക് മലയാളി അസോസിയേഷന്‍ ഇവന്റ് കോര്‍ഡിനേറ്റര്‍, തുടര്‍ന്ന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. ക്രിസ്‌ല ലാല്‍ നയാഗ്രാ മലയാളി അസോസിയേഷന്‍, നയാഗ്രാ സീറോ മലബാര്‍ ചര്‍ച്ച് എന്നിവയുടെ യുവജന പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020-ല്‍ 'തിലകം' എന്ന പേരില്‍ ഒരു സാംസ്‌കാരിക പരിപാടിക്ക് നേതൃത്വം നല്‍കി. മലയാളത്തിന്റെ സാംസ്‌കാരിക പെരുമ വളര്‍ത്തുന്നതിനും, സാമൂഹിക ഐക്യം നിലനിര്‍ത്തുന്നതിനുംവേണ്ടി രൂപപ്പെടടുത്തിയ 'തിലകം' പരിപാടിക്ക് കാനഡ മലയാളികളില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു.

ആതുര സേവന രംഗത്ത് നില്‍ക്കുമ്പോഴും സാമൂഹിക- സാംസ്‌കാരിക രംഗത്തും സജീവമാകുന്ന ക്രിസ്‌ല നല്ലൊരു നര്‍ത്തകി കൂടിയാണ്.

വിവിധ തലങ്ങളില്‍ പ്രശോഭിക്കുന്ന ഡോ. ക്രിസ്‌ല ഫൊക്കാനയ്ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇപ്പോഴത്തെ കമ്മിറ്റിയില്‍ യൂത്ത് പ്രതിനിധിയായും, ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്ക് കോര്‍ഡിനേറ്ററുംകൂടിയാണ് ക്രിസ്‌ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest