advertisement
Skip to content

ഡോ. ലാസർ ജെ. ചാണ്ടി അന്തരിച്ചു

കൊച്ചി, 26 ഡിസംബർ 2023: പ്രമുഖ ഓർത്തോപീഡിക് സർജനും വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് ട്രോമറ്റോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റും ആക്സിഡൻറ് & എമർജൻസി വിഭാഗം എച്ച്ഓഡിയുമായ കതൃക്കടവ് പുല്ലേപ്പടി റോഡ് ചാണ്ടിനികേതനിൽ ഡോ. ലാസർ ജെ. ചാണ്ടി (72 ) അന്തരിച്ചു. 20 വർഷത്തിലേറെയായി ലേക്‌ഷോറിൽ സേവനം അനുഷ്ഠിക്കുന്നു. 40 വർഷത്തിലേറെയായി ആതുരസേവനരംഗത്തുള്ള ഡോ. ലാസർ സിറ്റി ഹോസ്പിറ്റലിലും പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചാഴൂർ ചാണ്ടി കുടുംബാംഗമാണ് ഡോ.ലാസർ. അസോസിയേഷൻ ഓഫ് ഓർത്തോപീഡിക്സ് ട്രസ്റ്റിയും ദേശീയ, സംസ്ഥാന ഓർത്തോപീഡിക് അസോസിയേഷനുകളുടെ ഭാരവാഹിയുമായിരുന്നു. 2017ൽ ഇൻഡോ കൊറിയൻ ഓർത്തോപീഡിക് ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, 2019ൽ ഓർത്തോപീഡിക് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ സ്റ്റേറ്റ്സിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

ഡോ. ലാസർ ഡിസംബർ 25ന് രാവിലെ 5. 48 നാണ് അന്തരിച്ചത്. 27ന് (ബുധനാഴ്ച) രാവിലെ 9 മുതൽ 10 മണി വരെ മൃതദേഹം വിപിഎസ് ലേക്‌ഷോറിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിച്ച ശേഷം സംസ്കാര ശുശ്രൂഷകൾ, 3.30 pm ന് വീട്ടിൽ നിന്ന് ആരംഭിച്ച് കാരണക്കോടം സെന്റ് ജൂഡ് പള്ളിയിൽ വൈകിട്ട് 4 മണിക്ക്.

ഭാര്യ: റോസമ്മ ലാസർ (പുളിക്കൽ വീട്, പുതുക്കാട്). മക്കൾ: എൽസ ലാസർ ചാണ്ടി (എൻജിനീയർ & സീനിയർ പ്രോജക്ട് മാനേജർ, ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി, യുകെ), ഡോ. മറീന ലാസർ ചാണ്ടി (ഡെന്റൽ സർജൻ, യുകെ). മരുമക്കൾ: ഡോ. രഞ്ജിത്ത് വർക്കി ജോസഫ് മാലിയിൽ (പീഡിയാട്രീഷൻ, യുകെ), ഡോ. ജെഫിൻ ജോസ് എടക്കളത്തൂർ (ഓർത്തോപീഡിക് സർജൻ, യുകെ). കൊച്ചുമക്കൾ:- എസാറ, ഈവ, യോഹാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest