ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഡാലസില്‍ നടക്കുന്ന മനോരമയുടെ  സാഹിത്യസാംസ്‌ക്കാരികോത്‌സവമായ  മനോരമ ഹോര്‍ത്തൂസ് സാഹിത്യ സായാഹ്‌നത്തില്‍ പ്രമൂഖ എഴുത്തുകാരനും അന്താരാഷ്ട്ര പ്രശസ്തനും ക്യാന്‍സര്‍ വിദഗ്ദ്ധനും ഭാഷാപണ്ഡിതനുമായ  ഡോ. എം.വി.പിള്ള മുഖ്യ പ്രഭാഷണം നടത്തും.
മെയ് 4 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന സമ്മേളനം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രീ. ജോസ് പനച്ചിപ്പുറം ഉത്ഘാടനം ചെയ്യും. ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജുഡി ജോസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.
കഥ, കവിത, അമേരിക്കയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മലയാളസാഹിത്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍, വിമര്‍ശനങ്ങള്‍, സാംസ്‌ക്കാരികരംഗത്തെ മലയാളികളുടെ ഇടപെടലുകള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള വിവിധ ചര്‍ച്ചകള്‍ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിക്കും.  .  
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബിനോയി സെബാസ്റ്റ്യന്‍,  ഫോമാ സൗത്ത് വെസ്റ്റ് പ്രസിഡന്റ് ബിജു ലോസണ്‍, ഫോമാ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, അസോസിയേഷന്‍ ഡയറക്ടര്‍ തോമ്മച്ചന്‍ മുകളേല്‍ തുടങ്ങിവര്‍ സംസാരിക്കും.  അസോസിയേഷന്‍ ചീഫ് ഡയറക്ടറായ ഡക്സ്റ്റര്‍ ഫെരേരയാണ് പ്രോഗ്രം കോര്‍ഡിനേറ്റര്‍. രഷ്മ രഞ്ജനാണ് അവതാരക.
താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഡക്സ്റ്റര്‍ ഫെരേര: 9727684652, ജൂഡി ജോസ്: 4053260190
 
    
        
     
         
       
     
     
       
         
             
     
     
     
     
             
     
    