advertisement
Skip to content

ഡോ. സിമി ജെസ്റ്റോ ജോസഫിനു ഇന്ത്യ പ്രസ് ക്ലബിന്റെ മീഡിയ എക്സലൻസ് അവാർഡ്

എഡിസൺ, ന്യു ജേഴ്‌സി: ഡോ. സിമി ജെസ്റ്റോ ജോസഫ് 2025-ലെ ഐ.പി.സി.എൻ.എ (India Press Club of North America) മീഡിയ എക്സലൻസ് അവാർഡ് -ടെലിവിഷൻ ആങ്കറിങ്ങ് വിഭാഗത്തിൽ നേടി. എഡിസൺ ഷെറാട്ടണിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് പതിനൊന്നാമത് അന്താരാഷ്ട്ര കോൺഫറൻസിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. അവാർഡ് സമ്മാനിച്ചു.

ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി കൂടിയായ ഡോ. സിമി ജെസ്റ്റോയുടെ മാധ്യമരംഗത്തെ പത്ത് വർഷത്തിലേറെയായുള്ള സമർപ്പണത്തിനും മികവിനുമാണ് ഈ പുരസ്‌കാരം. ഏഷ്യാനെറ്റ് യുഎസ് വീക്ക് ലി റൗണ്ടപ്പ് പരിപാടിയിൽ 400 എപ്പിസോഡുകൾ അവതരിപ്പിച്ചതും അവർ സൃഷ്ടിച്ച “ലൈഫ് ആൻഡ് ഹെൽത്ത്” പരിപാടിയും പ്രേക്ഷകരുടെ വൻസ്വീകരണം നേടിയിരുന്നു.

ഏഷ്യാനെറ്റ് , ഫ്‌ളവേഴ്‌സ് ചാനലുകളിലെ ചിക്കാഗോയിൽ നിന്നുള്ള ടി വി അവതാരകയായി മാധ്യമ രംഗത്ത് ചുവടുറപ്പിച്ച സിമി കൈരളി ടിവിയിലെ ഓർമ്മസ്‌പർശം എന്ന സംഗീത പരിപാടിയുടെ പ്രധാന അവതാരകയായി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഏഷ്യാനെറ്റിൽ യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രധാന അവതാരകയായി അഞ്ചു വർഷത്തോളം പ്രവർത്തിച്ചു.

ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിൽ Nursing Innovation and Research Center ന്റെസിസ്റ്റം സീനിയർ ഡയറക്ടറായി ആയി പ്രവർത്തിക്കുന്ന ഡോ സിമി ജെസ്റ്റോ മൂന്ന് ഫെല്ലോഷിപ്പുകളും രണ്ടു ഡോക്ട്രേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യ രംഗത്തെ നേതൃപാടവത്തിന് ലഭിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ American College of Healthcare Executives ന്റെ ഫെല്ലോഷിപ്പ് ഡോ. സിമി ജെസ്റ്റോയുടെ ഏറെ ശ്രദ്ധേയമായ നേട്ടമാണ്.

ഇത് കൂടാതെ the National Academies of Practice (NAP), the American Association of Nurse Practitioners (FAANP) എന്നിവയുടെ ഫെല്ലോഷിപ്പുകൾ ഡോ. സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്. ANA-Illinois 40 Under 40 Nurse Leader Award, the American Association of Nurse Practitioners (AANP) National Award for Excellence in Clinical Practice, and Top Nurse Practitioner Award in USA എന്നീ പുരസ്കാരങ്ങളും നേടി .

ഇപ്പോൾ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റായും സേവനം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest