advertisement
Skip to content

5  വർഷമായി   ഓ സി ഐ കാർഡ് ഉള്ളവർക്ക്   ഇരട്ട പൗരത്വം  നൽകണം: തോമസ് ടി ഉമ്മൻ



ആദ്യം പി ഐ ഓ കാർഡും പിന്നീട് ഓ സി ഐ കാർഡും നൽകി പ്രവാസി ഇന്ത്യയ്ക്കാരുടെ കാലാകാലങ്ങളായുള്ള   ഇരട്ട പൗരത്വമെന്ന ആവശ്യത്തോട്   അനുഭാവപൂർവമായ നയം  സ്വീകരിച്ച അധികാരികൾ ഒരുപടി കൂടി കടന്നു ചിന്തിക്കേണ്ട സമയമായി.  അഞ്ചു വർഷമെങ്കിലും    ഓ സി ഐ കാർഡ്  ഉള്ളവർക്ക് ഇരട്ട പൗരത്വമോ തുല്യാവകാശങ്ങളോ നൽകാൻ സമയമായി.

ഡ്യൂവൽ സിറ്റിസൺഷിപ്  (ഇരട്ട പൗരത്വം) എന്ന പ്രവാസികളുടെ   ചിരകാല സ്വപ്നം  സഫലമാകാൻ  സാധ്യതയുണ്ടെന്നു  അടുത്ത കാലത്ത്   അധികൃതരുടെ ചില അഭിപ്രായ പ്രകടനങ്ങളിൽ നിന്നും  സൂചനയുണ്ട്.

കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി ജയശങ്കർ  ഇതു സംബന്ധിച്ചു  നടത്തിയ ഒരു  പരാമര്ശനത്തിന്റെ  അടിസ്ഥാനത്തിൽ   ഈ വിഷയം  സജീവമാണെന്ന്  കാണുന്നതിൽ വളരെയേറെ സന്തോഷമുണ്ട്.  ഇതു പ്രതീക്ഷ  പകരുന്നു. ചില സാമ്പത്തികപ്രശ്നങ്ങൾ,  രാജ്യസുരക്ഷ   തുടങ്ങി  ഈ വിഷയത്തിൽ   കുറെ വെല്ലുവിളികൾ   ഉണ്ടെന്നത് വസ്തുതയാണ്. പക്ഷെ അവ നിയമം വഴി  മറികടക്കാവുന്നതേയുള്ളു.
മന്ത്രി പറഞ്ഞതിതാണ്: 'He pointed out that the Overseas Citizenship of India (OCI) drive is a step towards meeting the demand, however, the debate on dual citizenship is “still alive.'  
(https://www.hindustantimes.com/india-news/giving-dual-citizenship-to-indians-poses-challenges-says-eam-jaishankar-know-the-rules-101703393815683.html)

ഇരട്ട പൗരത്വത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോഴും സജീവമാണെന്നുള്ള വിദേശകാര്യമന്ത്രിയുടെ അഭിപ്രായം സ്വാഗതാർഹമാണ്. അതിനു ഭരണഘടനാ ഭേദഗതി വേണ്ടി വന്നേക്കും. ഈ പശ്ചാത്തലത്തിലാണ്  അഞ്ചു വർഷമെങ്കിലും  ഓ സി ഐ കാർഡ് ഉള്ളവർക്ക്  ഇരട്ട പൗരത്വത്തിനു തുല്യമായ  ആനുകൂല്യങ്ങൾ  ലഭ്യമാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. അതിനു എക്സിക്യു്റ്റിവ് ഓർഡർ മതിയാകുമെന്നു കരുതുന്നു.

പ്രവാസി ഇന്ത്യക്കാർക്ക്  ഇരട്ട പൗരത്വം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.  ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം  ഇരട്ട പൗരത്വം  നൽകുന്നതിനു  പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നു അധികാരികൾ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടെ പി ഐ ഓ  പിന്നീട് , ഓ സി ഐ കാർഡുകൾ,  വിവിധ സ്‌കീമു കളിലൂടെ നടപ്പാക്കുകയുണ്ടായി.  

മഹാമാരിയുടെ മധ്യത്തിൽ  യാത്രക്ക് ഓ സി ഐ കാർഡ്  എത്രമാത്രം സഹായകമായിരുന്നുവെന്നു നമുക്കറിയാം.

നിസാര കാരണങ്ങളുടെ പേരിൽ  ഒസിഐ കാർഡ് റദ്ദാക്കുന്ന പ്രവണതയും ഇപ്പോഴുണ്ട്. അത് അവസാനിക്കണം. നോൺ റെസിഡന്റ് ഇന്ത്യാക്കാർക് ലഭിക്കുന്ന എല്ലാ പരിരക്ഷയും ഓസി.ഐ കാർഡ് ഉള്ളവർക്കും ലഭ്യമാവണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest