advertisement
Skip to content

നാം ഓരോരുത്തരും ദൈവത്തിൻറെ ഐക്കണുകൾ

:പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ

ഹൂസ്റ്റൺ:ദൈവത്തിൻറെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നാം ഓരോരുത്തരും ദൈവത്തിൻറെ ഐക്കണുകൾ ആണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി പറഞ്ഞു . പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ഹൂസ്റ്റണിലെ ഊർശ്ലെലേം അരമനച്ചാപ്പലിൽ നടത്തി സംസാരിക്കുകയായിരുന്നു ബാവ തിരുമേനി.

ഐക്കണുകൾ മലങ്കര സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്,ഓരോ ഐക്കണുകളും ദൈവവുമായുള്ള ബന്ധത്തെ ഓർമിപ്പിക്കുന്നതും പരിശുദ്ധിയിലും ദൈവകൃപയിലും വളരുവാൻ നമ്മെ ക്ഷണിക്കുന്നതും ആണെന്ന് തിരുമേനി പറഞ്ഞു.

ജീവിത വിശുദ്ധിയും ദൈവീക സാക്ഷ്യങ്ങളും കൊണ്ട് പരിശുദ്ധൻ എന്നല്ലാതെ പരുമല തിരുമേനിയെയും പാമ്പാടി തിരുമേനിയെയും നമ്മുക്ക് വിളിക്കാൻ കഴിയുകയില്ലെന്ന് പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി അഭിപ്രായപെട്ടൂ .

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ജീവിതവും സന്ദേശവും അടുത്ത തലമുറയിലേക്ക് പകർന്നു നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് പ്രത്യേക സന്ദേശത്തിൽ അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.

കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ഡയസ്കോറോസ് മെത്രാപ്പോലീത്തായുടെ വീഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു.

തൻറെ പിതാവിന് ഏറ്റവും പ്രിയപ്പെട്ട പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് പുതുപ്പള്ളി എം.എൽ.എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ പറഞ്ഞു.

ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ്ജ് എസ്. മാത്യൂസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

വെരി റവ. വടശ്ശേരിൽ വർഗീസ് കോർ എപ്പിസ്‌കോപ്പ.റവ. ഫാ.അലക്സാണ്ടർ ജെയിംസ് കുര്യൻ. റവ. ഫാ..പി എം ചെറിയാൻ .റവ. ഫാ. രാജേഷ് കെ ജോൺ ,റവ. ഫാ. വറുഗീസ് തോമസ്,റവ. ഫാ. ക്രിസ്റ്റഫർ മാത്യു എന്നിവർ പങ്കെടുത്തു.

പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റിയേ പ്രതിനിധികരിച്ച് മനോജ് മാത്യു എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ഹൂസ്റ്റൺനിലെയും സമീപ ഇടവകകളിലെയും വിശ്വാസികൾ ശുശ്രൂഷകളിലും ശേഷം നടക്കുന്ന സ്നേഹ വിരുന്നിലും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest