advertisement
Skip to content

എഡ്‌മണ്ടൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ സ്‌നേഹോപകാരം ഹോപ്പ് മിഷനു കൈമാറി

കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് വിമുക്തമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം സാധാരണ ജീവിത രീതിയിലേക്ക് തിരികെ വന്ന് കൊണ്ടിരിക്കുകയാണ്. എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ കൂട്ടായ്മയും പ്രവർത്തനങ്ങളും, 2022 ഡിസംബറിൽ നടത്തിയ സംയുക്ത ക്രിസ്തുമസ് ആഘോഷവും ഇതിലേക്ക് ഒരു പങ്കു വഹിച്ചിട്ടുണ്ട് .

വാർത്ത: ജോസഫ് ജോൺ കാൽഗറി

എഡ്‌മണ്ടൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി മാറുവാൻ, എഡ്‌മണ്ടൻ  'ഹോപ്പ് മിഷൻ ' പ്രവർത്തനങ്ങൾക്ക് എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ഫാ;പോൾ ഡെന്നി രാമചംകുടി, ട്രഷറർ ശ്രീ ജോൺസൺ കുരുവിളയും ചേർന്ന് സാമ്പത്തിക സഹായം കൈമാറുകയുണ്ടായി .

കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് വിമുക്തമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം സാധാരണ ജീവിത രീതിയിലേക്ക് തിരികെ വന്ന് കൊണ്ടിരിക്കുകയാണ്. എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ കൂട്ടായ്മയും പ്രവർത്തനങ്ങളും, 2022 ഡിസംബറിൽ നടത്തിയ സംയുക്ത ക്രിസ്തുമസ് ആഘോഷവും ഇതിലേക്ക് ഒരു പങ്കു വഹിച്ചിട്ടുണ്ട് .

എഡ്‌മണ്ടൻ നഗരത്തിലെ വിവിധങ്ങളായ ഒൻപത് ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്‌മയാണ്‌  എക്യൂമെനിക്കൽ ഫെലോഷിപ്പ് .  സമൂഹത്തിന്റെ നന്മ കാംഷിച്ചുകൊണ്ട് സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ശക്തമായി ഇടപെട്ട് പ്രവർത്തിച്ചു വരുന്നു . ഇതിന് നേതൃത്വം നൽകുന്നത് ബഹുമാനപ്പെട്ട വൈദികരും, അൽമായ പ്രതിനിധികളുമാണ്.

റവ.ജേക്കബ് എടക്കളത്തൂർ ,  ഫാ.ബിന്നി കുരുവിള, ഫാ.തോമസ് പുതുപ്പറമ്പിൽ, ഫാ. ജോസ് സ്റ്റീഫൻ, ഫാ.പ്രിൻസ് , ഫാ.പോൾ ബെന്നി രാമച്ചംകുടി, ഫാ.ബിനു ഫിലിപ്പ്, ഫാ. ബേബി ജോൺ, ഡീ തോമസ് കുരുവിള, ഫാ. റോബിൻ കെ ജോർജ് എന്നിവരാണ്. കൂടാതെ അൽമായ ട്രസ്റ്റീ ആയി ആശിഷ് ജോർജ് സാം , സെക്രട്ടറിയായി ഡോക്ടർ സിനോജ് എബ്രഹാം , ജനറൽ കൺവീനറായി ജോൺസൻ കുരുവിളയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest