എഡ്മിന്റൻ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്റനിലെ മഞ്ചാടി മലയാളം (ഹൈബ്രിഡ് ) സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം ഭംഗിയായി നടന്നു . സ്കൂൾ കോർഡിനേറ്റർ അമ്പിളി സാജു , പഠിതാക്കളെയും , മാതാപിതാക്കളേയും സ്വാഗതം ചെയ്തുകൊണ്ട് , ഈവർഷത്തെ പഠ്യപദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി ഇന്നത്തെ കാലത്ത് മലയാളം പഠിച്ചിരിക്കേണ്ടതിനെക്കുറിച്ചു വിശദീകരിച്ചു. സന്ധ്യ ദേവി ടീച്ചർ ആശംസാ പ്രസംഗം നടത്തി. ഡോക്ടർ പി.വി ബൈജു സദസ്സിനു നന്ദി രേഖപ്പെടുത്തി .
വാർത്ത : ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.