advertisement
Skip to content

എഡ്മന്റൺ നേർമയുടെ ഓണം സെപ്റ്റംബർ 6-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ

എഡ്മന്റൺ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. 2025 സെപ്റ്റംബർ 6-ന്, ശനിയാഴ്ച, രാവിലെ 10:45-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ മഹാബലി തമ്പുരാനെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് നേർമ സംഘാടകർ ഒരുക്കിയിരിക്കുന്നത്. എഡ്മന്റണിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഈ ഓണാഘോഷം പഴമയുടെയും പുതുമയുടെയും സമ്മേളനമാകും.

കേരളത്തിന്റെ തനത് പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന നിരവധി കലാപരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷത്തിലെ പ്രധാന ആകർഷണം. വിവിധ നിറങ്ങളിലുള്ള പൂക്കളങ്ങൾ കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ പരിപാടികൾക്ക് കൂടുതൽ ആവേശം പകരും. അതോടൊപ്പം, ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും സംഗീത വിരുന്നും കോർത്തിണക്കിയ കലാവിരുന്ന് കാണികളുടെ മനം കവരും.

പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ വിഭവസമൃദ്ധമായ ഓണസദ്യ, പരമ്പരാഗത കേരളീയ വിഭവങ്ങൾക്കൊപ്പം പുതുമയേറിയ രുചിക്കൂട്ടുകളും ചേർത്ത് തയ്യാറാക്കും. നാല് കോടിയിലേറെ മലയാളികളുടെ ഇഷ്ട വിഭവങ്ങളുമായി, ഈ ഓണസദ്യ കേരളത്തിന്റെ തനത് രുചി അനുഭവം എഡ്മന്റണിലും എത്തിക്കും. തത്സമയ സംഗീതവും മറ്റ് വിനോദ പരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുരയ്ക്കും.

സ്നേഹത്തിന്റെയും,  സാഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ ഓണാഘോഷത്തിൽ എഡ്മന്റണിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

 വാർത്ത : ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest