advertisement
Skip to content

എഡ്മൻ്റൺ സെൻ്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഇടവകദിനം പ്രൗഢഗംഭീരമായി

എഡ്മൻ്റൺ: മോർ യാക്കോബ് ബുർദ്ധനയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിൻ കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്മൻ്റൺ(ആൽബർട്ടാ) സെൻ്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഈ വർഷത്തെ ഇടവകദിനം പ്രൗഢഗംഭീരമായി . 2025 ഒക്ടോബർ മാസം പതിനെട്ടാം തീയതി വൈകുന്നേരം നാലു മണി മുതൽ 10 മണി വരെ എഡ്മൻ്റൺ നോർത്ത് ഗേറ്റ് ലയൻസ് റിക്രിയേഷൻ സെൻറിൽവെച്ചാണ് ഇടവകദിനം സംഘടിപ്പിച്ചത്.

ഇടവകദിനത്തോടനുബന്ധിച്ച് നടന്ന പൊതുസ്സമ്മേളനത്തിൽ ഇടവക സെക്രട്ടറി ശ്രീ. ജോർജി ചെറിയാൻ വർഗീസ് വലിയവീട്ടിൽ സ്വാഗത പ്രസംഗം നടത്തി. ഇടവക വികാരി വന്ദ്യ തോമസ് പൂതിയോട്ട് കശീശാ അധ്യക്ഷത വഹിക്കുകയും, ആൽബർട്ടാ പ്രൊവിൻഷ്യൽ ഗവൺമെന്റിലെ മന്ത്രി ബഹു. ഡെൽ നെല്ലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽപ്പെട്ട കോപ്റ്റികോ ഓർത്തഡോക്സ് സഭയിലെ ഫാദർ. റവീസ് റാഫൈൽ, എത്യോപ്യൻ തൗഹീദോ ഓർത്തഡോക്സ് സഭയിലെ ഫാദർ. ഹാലേമറിയം ലകേവ് ബെലയും, എഡ്മൻ്റൺ കാതലിക് റിലിജിയസ് സ്റ്റഡീസ് ഡയറക്ടർ മിസ്സ്.സാന്ദ്ര ടല്ലറിക്കോ എന്നിവർ ആശംസ പ്രസംഗം നടത്തി . ഇടവക വൈസ് പ്രസിഡൻറ് ശ്രീ. ഷാജി ചെറിയാൻ, ട്രസ്റ്റി ശ്രീ. ജിമ്മി എബ്രഹാം, കനേഡിയൻ ഭദ്രാസന കൗൺസിൽ അംഗം ശ്രീ. എബി എബ്രഹാം നെല്ലിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.കൾച്ചറൽ കോർഡിനെൻ്റ ശ്രീ റെനി തോമസ് നന്ദി പ്രസംഗം നടത്തി.

ആറ് മണിക്കൂർ നീണ്ടുനിന്ന കലാപരിപാടികൾക്ക് ശേഷം 300 ൽ പരം അതിഥികൾക്ക് വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടുകൂടി ഇടവക ദിനം പര്യവസാനിച്ചു.

ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൾച്ചറൽ കോഡിനേറ്റെഴ്‌സ് ആയ ശ്രീ. റെനി തോമസ് , ശ്രീമതി. അൻ്റ്റു പീറ്റർ, മറ്റ് അദ്ധ്യാത്മിക സംഘടന ഭാരവാഹികൾ, ഫുഡ് കമ്മിറ്റി, പാരിഷ് വോളന്റീർസ് എന്നിവരുടെ നേതൃത്വത്തിൽ, ഇടവക സമൂഹം ഒത്തുചേർന്നാണ് ഇടവകദിനം ആഘോഷിച്ചത്.

വാർത്ത : ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest