സാം മാത്യു
ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ - 87) മാർച്ച് 23 ന് ഡാളസിൽ അന്തരിച്ചു . പരേതരായ സി എം ഡാനിയേൽ - മറിയാമ്മ ഡാനിയേൽ ദമ്പതികളുടെ മകളാണ് ..
തിരുവല്ല സ്വദേശി പി എം തോമസ് ആണ് ഭർത്താവ്.
മക്കൾ: ജെസ്സി തോമസ്, ബിന്ദു തോമസ്.
1972-ൽ ന്യൂയോർക്കിൽ എത്തിയ അമ്മാൾ 25 വർഷത്തോളം ന്യൂയോർക്ക് ക്വീൻസിലുള്ള സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ ആതുര സേവനരംഗത്ത് നഴ്‌സായി പ്രവർത്തിച്ചു . 2010-ൽ ഡാളസിലേക്ക് താമസം മാറിയ കുടുംബം കമ്പാഷനേറ്റ് ചർച്ച് ഓഫ് ഗോഡ്, ഫോർണി അംഗമാണ് .
സംസ്കാരം മാർച്ച് 31 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സണ്ണി വെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിലെ (500 US 80, Sunnyvale , Texas ) ശുശ്രൂഷകൾക്ക് ശേഷം നടക്കും. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.Provisiontv.in ൽ ദർശിക്കാവുന്നതാണ്.
വിവരങ്ങൾക്ക് : ഡേവിഡ് ജോൺ (സജി) 972.655. 4270
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.