ഡാലസ്: ടെക്‌സസിലെ പ്രൂമൂഖ സാംസ്‌ക്കാരിക പ്രവര്‍ത്തകയും നോര്‍ത്ത് ടെക്‌സസ് ഇന്‍ഡോ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ എലിക്കുട്ടി ഫ്രാന്‍സിസ് അന്തരിച്ചു. നാലു ദശകത്തിലേറെ ഡാലസ് കൗണ്ടി പാർക്ക് ലാൻഡ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് സൂപ്രവൈസറായി പ്രവര്‍ത്തിച്ച അവർ ഡാലസിലെ മലയാളികളുടെ സാംസ്‌ക്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വമേകിയിട്ടുണ്ട്.
അന്തരിച്ച സിനിമ പ്രവര്‍ത്തകനും എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായ സി.എല്‍ ഫ്രാന്‍സീസ് ഭര്‍ത്താവാണ്. അന്തരിച്ച പ്രശസ്ത നടന്‍ ജയന്‍ ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള ചിത്രം നിര്‍മ്മിച്ചത് സി. എല്‍. ഫ്രാന്‍സീസാണ്.
ഡാലസ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാന്‍സീസ് ഡാലസ് സെന്റ് തോമസ് അപ്പസ്‌തോലിക് കാത്തലിക് ദേവാലയ സ്ഥാപക അംഗമാണ്.
കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തില്‍ വെള്ളിയാഴ്ച(1/9/2026) വൈകിട്ട് അഞ്ചു മണി മുതല്‍ വേക്ക് സര്‍വ്വീസും ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഗാര്‍ലാന്റ് സെന്റ് തോമസ് അപ്പസ്‌തോലിക് ചര്‍ച്ചില്‍ അന്ത്യകര്‍മ്മങ്ങളും നടക്കും.
തുടര്‍ന്ന് ഗാര്‍ലാന്റ് സെക്രട്ട് ഹാര്‍ട്ട് സെമിത്തേരിയിൽ സംസ്‌ക്കാരചടങ്ങുകള്‍ പൂര്‍ത്തിയാകും.