advertisement
Skip to content

എപ്‌സ്റ്റീൻ ഫയലുകൾ: പാം ബോണ്ടിക്കെതിരെ നടപടിയെടുക്കാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾ

പി പി ചെറിയാൻ

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പൂർണ്ണമായി പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് അറ്റോർണി ജനറൽ പാം ബോണ്ടിക്കെതിരെ 'ഇൻഹെറന്റ് കണ്ടെംപ്റ്റ്' നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് കോൺഗ്രസ് അംഗങ്ങളായ റോ ഖന്നയും തോമസ് മാസിയും അറിയിച്ചു.

വെള്ളിയാഴ്ചയ്ക്കുള്ളിൽ എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടണമെന്ന സമയപരിധി നീതിന്യായ വകുപ്പ് ലംഘിച്ചതാണ് പ്രതിഷേധത്തിന് കാരണം.

രേഖകൾ പുറത്തുവിടുന്നതുവരെ പാം ബോണ്ടിക്കെതിരെ ഓരോ ദിവസവും പിഴ ചുമത്താനാണ് നീക്കം.

പുറത്തുവന്ന ഫയലുകളിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ചിത്രങ്ങൾ ഉൾപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം വിശദീകരണം നൽകണമെന്ന് സെനറ്റർ ടിം കെയ്ൻ ആവശ്യപ്പെട്ടു.

ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി രേഖകൾ പരിശോധിച്ചു വരികയാണെന്നും നടപടി ഭീഷണികളെ ഗൗരവമായി കാണുന്നില്ലെന്നും ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest