കേരളസർവകലാശാലയും അമേരിക്കൻ മലയാളീ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി ചേർന്ന് നൽകുന്ന "ഭാഷയ്‌ക്കൊരു ഡോളർ" പുരസ്കരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കരം നൽകുന്നത്. 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയും 2023 ഡിസംബർ 1 മുതൽ 2024 നവംബർ 30 വരെയും ഉള്ള കാലയളവിൽ കേരളത്തിലെ വിവിധ സർവകാലാശാലകളിൽ നിന്നും മലയാള ഭാഷയിലും സാഹിത്യത്തിലും പിഎച്ച്ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം. 50,000/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സമ്മാനർഹമാകുന്ന പ്രബന്ധത്തിന്റെ മാർഗദർശിക്ക് 5000/- രൂപയും സമ്മനമായി നൽകും.അപേക്ഷകരുടെ പിഎച്ച്ഡി പ്രബന്ധങ്ങൾ മാർഗ്ഗദർശി സാക്ഷ്യപെടുത്തിയിരിക്കണം. യൂണിവേഴ്വറ്റി തിരഞ്ഞെടുക്കുന്ന ഒരൂ വിദക്ത സമിതിയാണ് മൂല്യ നിർണയം നടത്തി വിജയികളെ തീഞ്ഞെടുക്കുന്നത്.

പ്രബന്ധത്തിന്റെ ഒരു കോപ്പിയും പ്രബന്ധത്തിന്റെ സി.ഡിയും ആപേക്ഷക്കൊപ്പം സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജൂലൈ 7 ന് വൈകിട്ട് 5 മണി വരെ. അവാർഡിന് അർഹമാകുന്ന പ്രബന്ധം സർവകലാശാല പ്രസിദ്ധികരണ വിഭാഗം പുസ്തക രൂപത്തിൽ പ്രസിദ്ധികരിക്കുന്നതാണ്. അപേക്ഷകൾ നേരിട്ടോ, തപാലിലോ ലഭിക്കേണ്ട വിലാസം : രജിസ്ട്രാർ , കേരളസർവകലാശാല, പാളയം , തിരുവനന്തപുരം -695034 . അവാർഡിന് അർഹമാകാത്ത പിഎച്ച്ഡി പ്രബന്ധങ്ങൾ അപേക്ഷകർക്ക് സർവകലാശാലയിൽ നിന്നും തിരികെ കൈപ്പറ്റാവുന്നതാണ്.
ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന്റെ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നത് മുൻ പ്രസിഡന്റ് ജോർജി വർഗീസ് ആണ്.
