advertisement
Skip to content

ഹൂസ്റ്റണിൽ മുൻ കാമുകൻ രണ്ട് സഹോദരിമാരെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി

പി പി ചെറിയാൻ

ഹ്യൂസ്റ്റൺ:നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ വീട്ടിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് സഹോദരിമാരും ഒരു പുരുഷനും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി, കൊലപാതക ആത്മഹത്യഎന്നാണ് അന്വേഷകർ കരുതുന്നത്

വാൾട്ടേഴ്‌സ് റോഡിലെ 12200 ബ്ലോക്കിലുള്ള ഒരു വീട്ടിൽ മൂന്ന് മൃതദേഹങ്ങൾ തറയിൽ കിടക്കുന്നുണ്ടെന്ന് വിളിച്ചയാൾ പറഞ്ഞതിനെത്തുടർന്ന് ഉച്ചയ്ക്ക് 2:30 ഓടെ ഹാരിസ് കൗണ്ടി പ്രിസിങ്ക്റ്റ് 4 കോൺസ്റ്റബിൾസ് ഓഫീസിലെ ഡെപ്യൂട്ടി കോൺസ്റ്റബിൾമാർ എത്തി.

ജോലിക്ക് എത്താത്ത സഹപ്രവർത്തകനെ അന്വേഷിക്കാൻ വിളിച്ചയാൾ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ മൂന്ന് പേരെ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഡെപ്യൂട്ടി കോൺസ്റ്റബിൾമാർ എത്തിയപ്പോൾ, അകത്ത് രണ്ട് സ്ത്രീകളും ഒരു പുരുഷനും മരിച്ചതായി അവർ സ്ഥിരീകരിച്ചു, ജാക്വലിൻ ഏരിയാസ് റിവാസ് (30), അവളുടെ ഇളയ സഹോദരി സൈദിയ മച്ചാഡോ (19), റിവാസിന്റെ വേർപിരിഞ്ഞ മുൻ കാമുകൻ സെബാസ്റ്റ്യൻ റോഡ്രിഗസ് (40) എന്നിവരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

റിവാസിന് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന രണ്ട് കുട്ടികളുണ്ടെന്നും വെടിവയ്പ്പ് സമയത്ത് അവർ സ്കൂളിൽ ആയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തെളിവുകൾ ശേഖരിച്ച് സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, റോഡ്രിഗസ് രണ്ട് സ്ത്രീകളെയും വെടിവച്ച് സ്വയം വെടിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest