advertisement
Skip to content

ഇന്റർനെറ്റ് സ്പീഡ് ഇനി ഫേസ്ബുക്ക് ആപ്പിലൂടെ അറിയുവാൻ സാധിക്കും

ഇന്റർനെറ്റ് സ്ലോ ആകുമ്പോഴെല്ലാം സ്പീഡ് ടെസ്റ്റ് ചെയ്യുന്ന സ്വഭാവമുള്ള ആളാണോ നിങ്ങൾ?, സ്പീഡ് ടെസ്റ്റ് ചെയ്യാറുള്ള ആളുകൾ ഇതിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടുന്ന ടൂളുകൾ ആയിരിക്കും ഉപയോഗിക്കുന്നത്. ഓക്ലയുടെയും മറ്റും ടൂളുകളാണ് ഇത്തരത്തിൽ സ്പീഡ് അറിയാനായി ലഭ്യമായിട്ടുള്ളത്. ഇത്തരത്തിൽ ഗൂഗിളിൽ സെർച്ച് ചെയ്യാതെ തന്നെ സ്മാർട്ട്ഫോണിൽ ഇന്റർനെറ്റ് സ്പീഡ് (Internet Speed) അറിയാനുള്ള ഒരു വഴിയാണ് നമ്മളിന്ന് നോക്കുന്നത്.

നിങ്ങൾ ഫേസ്ബുക്ക് (Facebook) ആപ്പ് ഉപയോഗിക്കുന്നുണ്ട് എങ്കിൽ എളുപ്പത്തിൽ നിങ്ങൾക്ക് ഫേസ്ബുക്കിലൂടെ ഇന്റർനെറ്റ് സ്പീഡ് കണ്ടെത്താൻ സാധിക്കും. നിരവധി ഫീച്ചറുകളാണ് ഫേസ്ബുക്ക് ആപ്പ് നമുക്ക് നൽകുന്നത്. ഈ ഫീച്ചറുകളിൽ മിക്കതും മികച്ച സോഷ്യൽ മീഡിയ അനുഭവം നൽകുന്നതിനുള്ളതാണ്. ആപ്പിന്റെ പുതിയ ഇന്റർഫേസ് ആപ്പിന്റെ യൂസർ എക്സ്പീരിയൻസ് മികച്ചതും ലളിതവുമാക്കാനുമായി തയ്യാറാക്കിയിട്ടുള്ളതാണ്.

സോഷ്യൽ മീഡിയ ആവശ്യങ്ങൾക്കുള്ള ഫീച്ചറുകൾക്ക് പുറമെ മറ്റ് ചില ഫീച്ചറുകളും ഫേസ്ബുക്ക് ആപ്പിൽ ലഭ്യമാണ്. അടുത്തുള്ള വൈഫൈ നെറ്റ്‌വർക്കുകൾ പരിശോധിക്കാനും നിങ്ങളുടെ ഫോണിൽ നിലവിലെ ഇന്റർനെറ്റ് കണക്ഷന്റെ സ്പീഡ് പരിശോധിക്കാനുമുള്ള സ്പീഡ് ടെസ്റ്റ് നടത്താനും ഫേസ്ബുക്ക് ആപ്പിൽ സൌകര്യമുണ്ട്. എങ്ങനെയാണ് ഫേസ്ബുക്ക് ആപ്പ് ഉപയോഗിച്ച് ഇനറർനെറ്റ് വേഗത പരിശോധിക്കുന്നത് എന്നാണ് നമ്മളിന്ന് നോക്കുന്നത്.

ഫേസ്ബുക്കിലെ സ്പീഡ് ടെസ്റ്റ് ഫീച്ചർ ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഫോണിൽ ഫേസ്ബുക്ക് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് തന്നെയാണ് ഉള്ളത് എന്നുറപ്പാക്കുക. ആക്ടീവ് ആയ ഫേസ്ബുക്ക് അക്കൌണ്ട് കൂടി ഇതിനായി ആവശ്യമാണ്. നിങ്ങൾ ആപ്പിൾ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഫേസ്ബുക്കിന്റെ ആൻഡ്രോയിഡ് ആപ്പിൽ മാത്രമേ ഈ സൌകര്യം ലഭ്യമാകൂ എന്നകാര്യം ശ്രദ്ധിക്കുക. ഫേസ്ബുക്ക് ആപ്പ് വഴി സ്പീഡ് ടെസ്റ്റ് പരിശോധിക്കുന്നത് എങ്ങനെ എന്ന് നോക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest