advertisement
Skip to content

ഫെയ്ത്ത് മറിയ എല്‍ദോ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു

ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീമിന്റെ ഭാഗമായി യൂത്ത് പ്രതിനിധിയായി കലാ-സാംസ്‌കാരിക പ്രവര്‍ത്തകയായ ഫെയ്ത്ത് മറിയ എല്‍ദോ മത്സരിക്കുന്നു.

ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ 'മാപ്പ്' പ്രവര്‍ത്തകയാണ് ഫെയ്ത്ത് മറിയ എല്‍ദോ. ഫിലാഡല്‍ഫിയയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ വേദികളിലൂടെ വളര്‍ന്നുവരുന്ന യുവ കലാകാരിയായ ഫെയ്ത്ത് ബിസിനസ് അനലിസ്റ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

സ്റ്റുഡന്റ് ലീഡറിന്റെ റോളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ വൈവിധ്യമാര്‍ന്ന മൂല്യങ്ങള്‍ പുതിയ കുട്ടികളിലേക്കും, സഹപാഠികളിലേക്കും പകര്‍ന്നു നല്‍കുന്നതിലും, കോളജിലെ വിവിധ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഒരു സ്റ്റുഡന്റ് ലീഡര്‍ എന്ന നിലയില്‍ സുപരിചിതയാണ്.

നര്‍ത്തകി, പാട്ടുകാരി, സംഘാടക, സന്നദ്ധ പ്രവര്‍ത്തക, സ്റ്റുഡന്റ് ലീഡര്‍, പ്രാസംഗിക തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കലാകാരിയാണ് ഫെയ്ത്ത്.

ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് അനലിസ്റ്റിക്‌സ് ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന ഫെയ്ത്ത് ഫൊക്കാനയിലെ യൂത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനും നിലവിലെ യൂത്ത് പ്രതിനിധി എന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഫെയ്ത്ത് മറിയ എല്‍ദോയുടെ സംഘടനാ മികവും നേതൃപാടവവും യുവ നേതാക്കള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പെന്‍സില്‍വേനിയ റീജിയണില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ ഫെയ്ത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നു. .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest