സഫേൺ (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻറെ ഒരു പ്രതിനിധി സംഘം ഡിസംബർ 28 ഞായറാഴ്ച, സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഡോ. റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ), മാത്യു ജോഷ്വ (മുൻ ട്രഷറർ), സജി എം. പോത്തൻ (മുൻ ഫിനാൻസ് മാനേജർ/ഭദ്രാസന കൗൺസിൽ അംഗം), ഈതൻ കോട്ടുമത (ഫിനാൻസ്), ആരോൺ ജോഷ്വ (എന്റർടൈൻമെന്റ്), ജസ്റ്റിൻ ജോൺ (സോഷ്യൽ മീഡിയ), ആഞ്‌ജലീന ജോഷ്വ (രജിസ്‌ട്രേഷൻ), ഇവാൻ കോട്ടുമത (സുവനീർ), ജയാ ജോൺ (എന്റർടൈൻമെന്റ്), ജോഷ്വ വർഗീസ് (സ്പോർട്സ്) എന്നിവർ കോൺഫറൻസ് കോൺഫറൻസ് പ്രതിനിധികളായി പങ്കെടുത്തു.

വികാരി ഫാ. ഡോ. രാജു വർഗീസ് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ആത്മീയ ഉണർവിന് വർഷങ്ങളായി കോൺഫറൻസ് നൽകുന്ന പ്രചോദനവും നേതൃത്വവും അഭികാമ്യമാണെന്നും എല്ലാവരും കോൺഫറൻസിൽ പങ്കെടുത്ത് ഗുണഭോക്താക്കളാകണമെന്നും അച്ചൻ ഓർമ്മിപ്പിച്ചു.
ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. കോൺഫറൻസ് തീം, വേദി, പ്രാസംഗികർ എന്നിവയുടെ വിശദാംശങ്ങളെക്കുറിച്ച് മാത്യു ജോഷ്വ സംസാരിച്ചു. ആഞ്ജലീന ജോഷ്വ രജിസ്ട്രേഷൻ പ്രക്രിയ വിശദീകരിച്ചു.

ഡോ. റെബേക്ക പോത്തൻ കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് സംസാരിച്ചു. വ്യക്തിഗത, ബിസിനസ് പരസ്യങ്ങളുടെ വിശദാംശങ്ങളും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ എല്ലാ വീടുകളിലും സുവനീർ എത്തിച്ചേരുന്നതും ഓർമ്മിപ്പിച്ചു.
ഈതൻ കോട്ടുമത സ്പോൺസർഷിപ്പ് വിശദാംശങ്ങൾ പങ്കുവച്ചു. ജോഷ്വ വർഗീസ് കോൺഫറൻസിലെ മുൻകാല അനുഭവങ്ങൾ പങ്കുവയ്ക്കുകയും യുവജനങ്ങളും കുട്ടികളും പങ്കെടുത്തു നല്ല ഓർമ്മകൾ സൃഷ്ടിക്കാനും ഓർമിപ്പിച്ചു. കോൺഫറൻസിൽ പങ്കെടുത്ത് നേതൃത്വ നിരയിൽ വന്നു ചേരുവാൻ സജി പോത്തൻ യുവാക്കളെ ആഹ്വാനം ചെയ്തു.

കോൺഫറസ്‌നിൽ പങ്കെടുക്കുന്നവർക്ക് Sight and Sound Theatres (Lancaster, PA) ഒരുക്കുന്ന പുതിയ ഷോ (ജോഷ്വ) കാണാനുള്ള അവസരം ഉണ്ടാകുമെന്ന് ജോൺ താമരവേലിൽ അറിയിച്ചു. ഇടവകയിലെ രജിസ്‌ട്രേഷന് ഫാ. ഡോ. രാജു വർഗീസ് തന്നെ തുടക്കമിട്ടു. ഇതിനെത്തുടർന്ന് മൂന്നു ഗോൾഡ് ലെവൽ സ്പോൺസർഷിപ്പുകളും പതിനഞ്ചു രജിസ്ട്രേഷനുകളും പത്തു പരസ്യങ്ങളും ലഭിച്ചു. നിരവധി ഇടവകാംഗങ്ങൾ റാഫിൾ ടിക്കറ്റ് വാങ്ങിയും പിന്തുണ അറിയിച്ചു.
വികാരിയും ഇടവകാംഗങ്ങളും നൽകിയ ആവേശകരമായ പിന്തുണയ്ക്ക് ജോൺ താമരവേലിൽ നന്ദി അറിയിച്ചു.

2026 ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 15 ബുധനാഴ്ച മുതൽ ജൂലൈ 18 ശനിയാഴ്ച വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കും. "കൃപയുടെ പാത്രങ്ങൾ" എന്ന കോൺഫറൻസ് തീം 2 തിമോത്തി 2:20–22 അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പ്രഭാഷകർ:
• ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത
• ഹൈറോമോങ്ക് വാസിലിയോസ്, സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി
• ഫാ. ഡോ. എബി ജോർജ്, ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി
• ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം
FYC/Registration link: www.fycnead.org
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
• ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
• ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
• ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566




