ഫൊക്കാനയുടെ 2026- 28 കാലയളവില്‍ ലീലാ മാരേട്ട് നയിക്കുന്ന പാനലില്‍ ടെക്‌സസില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫാന്‍സിമോള്‍ പള്ളാത്തുമഠം മത്സരിക്കുന്നു. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, സംരംഭകയും, ആരോഗ്യപരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാന്‍സിമോള്‍ ഇപ്പോള്‍ ടെക്‌സാസ് റീജിയന്‍ പ്രസിഡന്റാണ്.
നല്ല ഒരു റീജിയണല്‍ ഉദ്ഘാടനം നടത്തി എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ഫാന്‍സിമോള്‍ ഫൊക്കാനയ്ക്ക് ഒരു വലിയ മുതല്‍ക്കൂട്ടാണ്.
പൂനെ എ.എഫ്.എം.സിയില്‍ നിന്നും ബിഎസ്.എന്‍ ബിരുദം കരസ്ഥമാക്കിയശേഷം എം.ബി.എയും എടുത്ത് ഹെല്‍ത്ത് കെയര്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.
അമേരിക്കയില്‍ എത്തിയശേഷം ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രവര്‍ത്തന മേഖല വിപുലീകരിക്കുകയും ചെയ്തു. മൂന്നു വ്യത്യസ്തങ്ങളായ ലബോറട്ടറികളുടെ സ്ഥാപകയും സി.ഇ.ഒ ആയും പ്രവര്‍ത്തിക്കുന്ന അവര്‍ ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സുകള്‍ക്കുമായി കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു.
മലയാളി സമൂഹത്തിനും ഇന്ത്യന്‍ സമൂഹത്തിനാകമാനവും അഭിമാനിക്കാവുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. അമേരിക്കയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായ ഫാന്‍സിമോള്‍ പള്ളാത്തുമഠത്തിന്റെ സാന്നിധ്യം ഫൊക്കാനയ്ക്ക് ഏറെ ഗുണം നല്‍കുമെന്നതില്‍ സംശയമില്ല.