സഫേൺ, ന്യൂയോർക്ക്.: റോക്‌ലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും സുവിശേഷ പ്രസംഗവും 2025 ഓഗസ്റ്റ് 16 ശനി, 17 ഞായർ, എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. വിശദമായ പ്രോഗ്രാമുകൾ താഴെ പറയുന്നവയാണ്
ആഗസ്റ്റ് 16 ശനിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് പ്രശസ്ത കൺവൻഷൻ പ്രഭാഷകൻ, മല്ലപ്പള്ളി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി, റവ. ഫാദർ ഫിലിപ്പ് എൻ. ചെറിയാൻ വേദപുസ്തകത്തെ അടിസ്ഥാനമാക്കി പ്രസംഗിക്കും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും. തുടർന്ന് ദീപങ്ങളേന്തി റാസയും ആശീര്‍വാദവും, റിഫ്രഷ്മെന്റും ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാള്‍ ദിവസമായ 17th ഞായറാഴ്ച രാവിലെ 8.45ന് പ്രാർത്ഥനയ്ക്കും തുടർന്ന് വിശുദ്ധ കുർബ്ബാനക്കും റവ. ഫാ. ഫിലിപ്പ് എൻ. ചെറിയാൻ നേതൃത്വം നൽകും. വിശുദ്ധ കുർബ്ബാനക്ക് ശേഷം പരമ്പരാഗത റാസയും ആശീര്‍വാദവും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ആഗസ്റ്റ് 10ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പെരുനാൾ ആഘോഷങ്ങൾക്കു വികാരി ഫാ. ഡോ. രാജു വര്‍ഗീസ് കൊടിയേറ്റി. 17ന് പെരുന്നാള്‍ സമാപനത്തില്‍ കൊടിയിറക്കും നടത്തും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് എല്ലാ വിശ്വാസികളോടും, സുഹൃത്തുക്കളോടും, അഭ്യുദയകാംക്ഷികളോടും ഇടവകനേതൃത്വം വിനീതമായി അഭ്യർത്ഥിക്കുന്നു.
Address: 66 East Maple Ave, Suffern, N.Y. 10901
വിശദ വിവരങ്ങൾക്ക് ഇതോടൊപ്പം ചേർത്തിരിക്കുന്ന ഫ്ലയർ കാണുക
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫാ. ഡോ. രാജു വര്‍ഗീസ് (വികാരി) 914 426 2529
മിസ്റ്റർ ജെറമിയ ജെയിംസ്: (സെക്രട്ടറി) : 845-461-5855
മിസ്റ്റർ എബ്രഹാം പോത്തൻ (ട്രസ്റ്റി) : 201-220-3863
മിസ്സിസ് ദീപ ജേക്കബ്, (ജോയിൻറ് സെക്രട്ടറി) 201-527 5452
മിസ്റ്റർ സജു ജോർജ് (ജോയിൻറ് ട്രഷറർ) 973-897-6052
മിസ്റ്റർ ജോൺ ജേക്കബ് (കോർഡിനേറ്റർ) 201-527-5279
മിസ്റ്റർ സജി കെ പോത്തൻ (കോര്‍ഡിനേറ്റര്‍) 845-323-9761
മിസിസ് ബെറ്റി സഖറിയ (കോർഡിനേറ്റർ) 845-269-5050
വാർത്ത നൽകിയത്:. മത്തായി ചാക്കോ
