കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബർ 14 തീയതി നടത്തപ്പെടും.
സെപ്റ്റംബർ 7ന് വൈകുന്നേരം 4:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി കൊടിയേറ്റു കര്‍മ്മം നിർവഹിച്ചു.
സെപ്റ്റംബർ 14ന് വൈകുന്നേരം 2:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് പ്രസുദേന്തീ വാഴ്ച തുടർന്ന് പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവ്വമായ കുര്‍ബാനയും നടക്കുന്നതായിരിക്കും . ഫാദർ അനീഷ് പൂവ്വത്തിൽ
തിരുനാൾ സന്ദേശം നൽകുന്നതായിരിക്കും , ഫാദർ എബി തമ്പി മുഖ്യ കാർമികത്വം വഹിക്കും , മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായി , ഫാദർ ജിൻസ് കുപ്പക്കര , ഫാദർ ആന്റണി ചൂരവടി എന്നിവർ ചേർന്നായിരിക്കും തിരുനാൾ കുർബാന അർപ്പിക്കുന്നത് .
കുര്‍ബാനയ്ക്കു ശേഷം റയാൻ ഹാളില്‍ തിരുനാൾ അഘോഷങ്ങളുടെ ഉത്ഘാടനം ബഹുമാനപെട്ട കൊളംബസ് കത്തോലിക്ക ബിഷപ്പ് മാർ ഏര്ള് കെ ഫെർണാണ്ടസ് നിർവഹിക്കും , ഫാദർ ഡോക്ടർ നിബി കണ്ണായി ആശംസകൾ അർപ്പിക്കും , മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരിയ്ക്ക്കും . ഈ വര്ഷം വളരെ നയനവിസ്മയമായ കരിമരുന്നു പ്രയോഗത്തിന് കൊളംബസ് മിഷൻ സാക്ഷ്യം വഹിക്കും
ഈ വർഷത്തെ തിരുനാളിനു നേത്രത്വം നൽകുന്നത് മിഷൻ ഡയറക്ടർ ഡോക്ടർ ഫാദർ നിബി കണ്ണായിയുടെ നെത്ര്വതത്തിൽ ഉള്ള കമ്മിറ്റിയായിരിക്കും , ജിൽസൺ ജോസ് , സിനോ പോൾ എന്നിവരാണ് തിരുനാൾ കൺവീനർസ് , ചെറിയാൻ മാത്യു , ജോസഫ് സെബാസ്റ്റിയൻ ട്രസ്റ്റീമാരും വിവിധ വകുപ്പ് ലീഡേഴ്‌സും ചേർന്നതാണ് തിരുനാൾ കമ്മീറ്റി , ബെന്നി പള്ളിത്താനം ( ഫുഡ്) , അനു ബിനിക്സ് (പ്രസുദേന്തീ & പ്രദക്ഷിണം ) , ജിൻസൺ സാനി (ലിറ്റർജി ) അലീസ ജോബി ( കൊയർ) അശ്വിൻ പാറ്റാനി ( ലൈറ്റ് ആൻഡ് സൗണ്ട് ) , റോഷൻ അലക്സ് ( ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ ) , രേഷ്മ ജോമിൻ ( ചർച് ഡെക്കറേഷൻ ) , നിജിത് സക്കറിയ ( ഔട്ഡോർ ഡെക്കറേഷൻ ആൻഡ് പാർക്കിംഗ് ) , സ്റ്റാലിൻ ജോസഫ് ( (പബ്ലിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ ) എന്നീ വകുപ്പുകൾ ചേർന്നതായിരിക്കും തിരുനാൾ കമ്മറ്റി .
തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നു.കൊളംബസില്‍ നിന്നും സെന്‍റ് മേരീസ് മിഷന്‍ പി.ആർ.ഒ സുജ അലക്സ് അറിയിച്ചതാണിത്.
