advertisement
Skip to content

ഫ്ലിപ്കാർട്ടിൽ ഗ്യാലക്സി Z ഫ്ലിപ്3 5ജിക്ക് കേവലം 49,999 രൂപ

ഫ്ലിപ്കാർട്ടിൽ ഗ്യാലക്സി Z ഫ്ലിപ്3 5ജിക്ക്  47 ശതമാനം കിഴിവ്. ഉപഭോക്താക്കൾക്ക്  49,999 രൂപയ്ക് ഗ്യാലക്സി Z ഫ്ലിപ്3 സ്വന്തമാക്കാനുള്ള സുവർണ അവസരമാണ് ഫ്ളിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. സാംസങ്, ഓപ്പോ തുടങ്ങി രാജ്യാന്തര വിപണിയിലെ നിരവധി മുൻനിര സ്‌മാർട് ഫോൺ കമ്പനികൾ അതിശയകരമായ ഫീച്ചറുകളുള്ള മടക്കാവുന്ന സ്‌മാർട് ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, മടക്കാവുന്ന ഫോണുകളെല്ലാം വളരെ വില കൂടുതലുമാണ്. ഇതിനാൽ ഉപഭോക്താക്കളെല്ലാം വലിയ കിഴിവുകൾ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ സാംസങ് ഗ്യാലക്‌സി ഇസഡ് ഫ്ലിപ്3 5ജിയ്ക്ക് 47 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട് ഡിസ്‌കൗണ്ടുകൾക്കൊപ്പം ബാങ്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഡിസ്‌കൗണ്ടിന്റെയും എക്‌സ്‌ചേഞ്ച് ഓഫറിന്റെയും സഹായത്തോടെ ഗ്യാലക്സി Z ഫ്ലിപ്3 5ജി കേവലം 29,999 രൂപയ്ക്ക് വരെ ലഭിക്കും. നിലവിൽ ഈ ഹാൻഡ്സെറ്റിന്റെ വില 95,999 രൂപയാണ്.

ഗ്യാലക്സി Z ഫ്ലിപ്3 5ജിയുടെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് ഫാന്റം ബ്ലാക്ക് വേരിയന്റിന്റെ വില 95,999 രൂപയാണ്. ഫ്ലിപ്കാർട്ട് ഈ ഹാൻഡ്സെറ്റിന് 47 ശതമാനം കിഴിവ് നൽകുന്നതോടെ വില 49,999 രൂപയായി കുറയും. ഇതോടൊപ്പം തന്നെ മറ്റു ഓഫറുകളും ലഭിക്കുന്നതോടെ വില വീണ്ടും കുറയും.

പുതിയ ഫോൺ വാങ്ങുമ്പോൾ എക്സ്ചേഞ്ച് ഓഫർ പ്രകാരം ഫ്ലിപ്കാർട്ട് പഴയ സ്മാർട് ഫോണുകൾക്ക് 20,000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. എന്നാൽ, നിങ്ങൾ നൽകുന്ന പഴയ സ്മാർട് ഫോണിന്റെ മോഡലിനെയും അതിന്റെ പ്രവർത്തനത്തെയും ആശ്രയിച്ചിരിക്കും ലഭ്യമാകുന്ന ഇളവിന്റെ മൂല്യം

ഗ്യാലക്സി Z ഫ്ലിപ്3 5ജി വാങ്ങുമ്പോൾ ഫ്ലിപ്കാർട്ട് നിരവധി ബാങ്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 10 ശതമാനം കിഴിവ്; ഐഡിബിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം കിഴിവും ലഭിക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 4000 രൂപ വരെ ഇളവ് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest