advertisement
Skip to content

ഫ്ലോറിഡാ യൂ ഡി എഫ് ചാണ്ടി ഉമ്മനു വൻ വരവേൽപ്പ് നൽകി

ജോർജി വർഗീസ്

മയാമി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത വിജയം നേടിയ ശേഷം ആദ്യമായി അമേരിക്കയിൽ എത്തിയ ചാണ്ടി ഉമ്മനു ഫ്ലോറിഡായിലെ യൂ ഡി എഫ് നേതൃത്വം വിപുലമായ സ്വീകരണം നൽകി. ഓ ഐ സി സി ഫ്ലോറിഡാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ, മറ്റു യൂ ഡി എഫ് ഘടക കക്ഷികളോട് സഹകരിച്ചാണ് ഈ വൻ സമ്മേളനം നടത്തിയത്.

ഓ ഐ സി സി പ്രസിഡന്റ്‌ ജോർജി വർഗീസ് അധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോടോ യാത്രയും കർണാടകത്തിലെ വിജയവും കോൺഗ്രസ്‌ പാർട്ടിക്ക് വലിയ ഉണർവ് പകർന്നു തന്നപ്പോൾ, പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഉന്നത വിജയം കേരളത്തിലെയും ഭാരതത്തിലെയും കോൺഗ്രസ് പാർട്ടിക്കു സട കുടഞ്ഞെഴുന്നേൽക്കുവാൻ കാരണമാക്കിയതായി ജോർജി വർഗീസ് പ്രസ്ഥാവിച്ചു. സൗത്ത് ഫ്ലോറിഡായിലെ ദേവിയിലുള്ള ഗാന്ധി സ്‌ക്വയറിലെ ഹാളിൽ നിറഞ്ഞ സദസ്സില്ലായിരുന്നു ഈ സ്വീകരണ സമ്മേളനം.

ശ്രീ ചാണ്ടി ഉമ്മൻ തന്റെ പ്രസംഗത്തിൽ അമേരിക്കൻ മലയാളികൾ കേരളം വിട്ടിട്ടും സ്വന്ത നാടിനോടു കാണിക്കുന്ന സ്നേഹത്തിനു നന്ദി പറയുകയും തന്നോട് കാണിച്ച വലിയ സ്നേഹ വരവേല്പിന് ഫ്ലോറിഡായിലെ ഓ ഐ സി സി നേതൃത്വത്തെ അഭിനനന്ദിക്കയും ചെയ്‌തു.

പിതാവിനോടൊപ്പം ഫ്ലോറിഡായിലെ തന്റെ മുൻ സന്ദർശനങ്ങളിൽ താൻ യാത്ര ചെയ്ത സ്ഥലങ്ങളും നല്ല അനുഭവങ്ങളും അയവിറക്കി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ച ശ്രീ. ചാണ്ടി ഉമ്മൻ തന്നെ വിജയിപ്പിക്കാൻ അഹോരാത്രം പ്രവർത്തിച്ചവരിൽ അമേരിക്കൻ മലയാളികൾ ധാരാളമുണ്ടെന്നു കൂട്ടി ചേർത്തു.

കെ പി സി സി വൈസ് പ്രസിഡന്റ്‌ ശ്രീ വി പി സജീന്ദ്രൻ തന്റെ സരസ ഗംഭീരമായ പ്രസംഗത്തിൽ കേരളത്തിലെയും ഭാരതത്തിലെയും ഭരണത്തിന്റെ വീഴ്ചകൾ വരച്ചു കാട്ടി, ഭരണം തിരിച്ചു പിടിക്കേണ്ടത്തിന്റെ ആവശ്യകത വ്യക്തമാക്കി. ഓ ഐ സി സി നാഷണൽ വൈസ് പ്രസിഡന്റ്‌ ഡോ. മാമ്മൻ സി ജേക്കബ് മാസ്റ്റർ ഓഫ് സെറീമണി ആയി യോഗം നിയന്ത്രിച്ചു. ചാണ്ടി ഉമ്മനുമായുള്ള തന്റെ അടുത്ത ബന്ധം അദ്ദേഹം കൂട്ടി ചേർത്തു.

ഓ ഐ സി സി ഫ്ലോറിഡാ ചാപ്റ്റർ സെക്രട്ടറി ജോർജ് മാലിയിൽ സ്വാഗതം ആശംസിച്ചു. കെ പി സി സി യുടെ കീഴിൽ പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ ഘടകമാണ് ഓ ഐ സി സി എന്നും ഐ ഒ സി കേന്ദ്രത്തിന്റെ(എ ഐ സി സി) കീഴിൽ പ്രവർത്തിക്കുന്ന ഘടകവുമാണെന്ന് മാലിയിൽ വ്യക്തമാക്കി.

ഓ ഐ സി സി നാഷണൽ ജനറൽ സെക്രെട്ടറി ജീമോൻ റാന്നി, നാഷണൽ വൈസ് പ്രസിഡന്റ്‌ സജി എബ്രഹാം, ഫോകാനാ ട്രെഷറാർ ബിജു കൊട്ടാരക്കര, ഫോമ ട്രെഷറർ ബിജു തോണിക്കടവിൽ, ഫോകാനാ ട്രസ്റ്റീ ബോർഡ് അംഗം സജിമോൻ ആന്റണി , ഓ ഐ സി സി ഫ്ലോറിടാ ചാപ്റ്റർ ചെയർ ബിനു ചിലമ്പത്തു, റീജിയണൽ ചെയർമാൻ ജോയി കുറ്റിയാനി, ഓ ഐ സി സി നേതാക്കളായ സേവി മാത്യു, ഡോ സുനിൽ കുമാർ, ഫാ. ജോസഫ് വരുഗീസ്, ഐ ഓ സി ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ്‌ സന്തോഷ് നായർ, വിപിൻ രാജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ഓ ഐ സി സി റീജിയണൽ വൈസ് പ്രസിഡന്റ്‌ സാജൻ കുര്യൻ നന്ദി രേഖപ്പെടുത്തി. തിരക്കിട്ട പരിപാടികൾക്കിടയിൽ ഓ ഐ സി സി സമ്മേളനത്തിനെത്തിയ ചാണ്ടി ഉമ്മനെയും വി പി സജീന്ദ്രനെയും അതിഥികളെയും ഫ്ലോറിഡയിലെ പൗരവലിയെയും സാജൻ അഭിനന്ദിച്ചു.

ഫ്ലോറിഡായിലെ കോൺഗ്രസ്‌, കേരളാ കോൺഗ്രസ്‌ പാർട്ടി നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. ഓ ഐ സി സി ഫ്ലോറിഡാ ചാപ്റ്റർ ട്രെഷറാർ മാത്തുക്കുട്ടി തുമ്പമൺ, കേരളാ കോൺഗ്രസ്‌ നേതാവ് ജോജി ജോൺ എന്നിവർ ഹാരർപ്പണം നടത്തി ചാണ്ടി ഉമ്മനെ സ്വീകരിച്ചു.

അമേരിക്കയിലെ ഇന്ത്യക്കാർക്ക് അഭിമാനമായ ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തിയാണ് ശ്രീ ചാണ്ടി ഉമ്മനും ശ്രീ വി പി സജീന്ദ്രനും മറ്റു അതിഥികളും ഫ്ലോറിഡായിൽ നിന്നും യാത്രയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest