advertisement
Skip to content

ഫൊക്കാന ഹൗസിംഗ് പ്രോജക്ട് കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയിൽ രണ്ടു വീടുകളുടെ താക്കോൽ ദാനം ഫോകാന പ്രസിഡൻ്റ് ഡോക്ടർ ബാബു സ്റ്റീഫൻ നിർവഹിക്കുന്നു

ഫൊക്കാന ഹൗസിംഗ് പ്രോജക്ട് കേരളത്തിലെ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന നിർധനകർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയിൽ രണ്ടു വീടുകളുടെ താക്കോൽ ദാനം നവംബർ 11 12 തീയതികളിൽ ഫോകാന പ്രസിഡൻ്റ് ഡോക്ടർ ബാബു സ്റ്റീഫൻ നിർവഹിച്ചു കഴക്കൂട്ടം അമ്പലത്തിൻകര സ്വദേശികളായ സഹോദരിമാർ അനീഷയക്കും ബിനീഷക്കൂം നൽകിയ വീടിൻ്റെ താക്കോൽ നവംബർ 11 ശനിയാഴ്ചയും ഒരുവാതിൽകോട്ട സരോജിനി അമ്മക്ക് നവംബർ 12നും താക്കോൽ കൈമാറി

ഫൊക്കാന നിർമിച്ചു നൽകുന്ന വീടുകളിൽ പണി നടന്നു വരുന്ന ബാക്കി 4 വീടുകളുടെ നിർമ്മാണം കഴിയാറായി അവയുടെ താക്കോൽദാനം 2024 ജനുവരിയിൽ നടത്താനകുമെന്ന് കഴിഞ്ഞ രണ്ടു ദിവസവും താക്കോൽ കൈമാറ്റ ചടങ്ങ് ഉൽഘാടനം ചെയ്ത കഴക്കൂട്ടം എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

വീട് നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്ന സി ലെനിൻ എസ് പി ദീപക് കൗൺസിലർ ഗോപകുമാർ അജികുമാർ കല്ലറ മധു രാജേഷ് ഗോപി ശ്രീകുമാർ എസ് പ്രശാന്ത് ലെജീന്ദ്രൻ എന്നിവർ രണ്ടു സ്ഥലങ്ങളിൽ നടന്ന പരിപാടികളിൽ സംസാരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest